ഹ്യൂണ്ടായിയുടെ നാല് മീറ്ററിൽ താഴെയുള്ള സബ് കോംപാക്ട് എസ്.യു.വിയുടെ ബുക്കിങ് തുടങ്ങി. കമ്പനി വെബ്സൈറ്റ് വഴിയാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. 21,000 രൂപ നൽകി ഓൺലൈനായി എസ്.യു.വി ബുക്ക് ചെയ്യാം. മെയ് 21നാണ് വെന്യു ഔദ്യോഗികമായി ഹ്യുണ്ടായ് അവതരിപ്പിക്കുക.
നാല് വേരിയൻറുകളിലായിരിക്കും വെന്യു ഇന്ത്യൻ വിപണിയിൽ എത്തുക. ഏഴ് നിറങ്ങളും ഹ്യുണ്ടായിയുടെ എസ്.യു.വിക്ക് ഉണ്ടാകും. രണ്ട് പെട്രോൾ എൻജിൻ ഓപ്ഷനിലും ഒരു ഡീസൽ എൻജിനിലും വെന്യു വിപണിയിലേക്ക് എത്തും. ഇന്ത്യയിലെ ആദ്യത്തെ കണക്ടറ്റഡ് എസ്.യു.വിയെന്ന ഖ്യാതിയുമായാണ് വെന്യു എത്തുന്നത്.
1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോർചാർജ്ഡ് പെട്രോൾ എൻജിൻ 118 ബി.എച്ച്.പി പവറും 172 എൻ.എം ടോർക്കും എൻജിൻ നൽകും. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനാണ് ഉണ്ടാവുക. ഇതിനൊപ്പം 1.2 ലിറ്റർ പെട്രോൾ എൻജിനും 82 ബി.എച്ച്.പി കരുത്തും114 എൻ.എം ടോർക്കും നൽകും. അഞ്ച് സ്പീഡ് മാനുവലായിരിക്കും ട്രാൻസ്മിഷൻ. 1.4 ലിറ്റർ ഫോർ സിലിണ്ടർ സി.ആർ.ഡി.ഐ ഡീസൽ എൻജിൻ 89 ബി.എച്.പി പവറും 220 എൻ.എം ടോർക്കുമേകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.