ഇലക്ട്രിക് കരുത്തിനൊപ്പം സഞ്ചരിക്കാനാണ് ഇപ്പോൾ വാഹനനിർമാതക്കൾക്ക് ഇഷ്ടം. വർധിച്ച് വരുന്ന മലിനീകരണം നിർമാതക്കളെ മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. ഇതിനൊടൊപ്പം ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നത് മൂലമുണ്ടാവുന്ന അമിത ചെലവും പുത്തൻ തന്ത്രങ്ങൾ പരീക്ഷിക്കാൻ കമ്പനികളെ പ്രേരിപ്പിക്കുന്നു. അതിലുമുപരി ഇനി വിപണിയെ നയിക്കുക ഇലക്ട്രിക് വാഹനങ്ങളാണെന്ന തിരിച്ചറിവും അവർക്കുണ്ടായിരിക്കുന്നു. ഭാവിയെ മുന്നിൽകണ്ട് നിരവധി ഇലക്ട്രിക് വാഹനങ്ങളുമായാണ് നിർമാതാക്കൾ എത്തുന്നത്. ഇൗ നിരയിലേക്ക് ചുവടുറപ്പിക്കാൻ ലക്ഷ്യംവെച്ചാണ് കോന എന്ന മോഡലുമായി ഹ്യൂണ്ടായി പുറത്തിറക്കുന്നത്.
സ്റ്റാൻഡേർഡ്, എക്സ്റ്റൻഡ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ കോനയെത്തും. സ്റ്റാൻഡേർഡ് വകഭേദത്തിന് ഒറ്റചാർജിൽ 300 കിലോ മീറ്റർ ദൂരം പിന്നിടാൻ സാധിക്കും. എക്സ്റ്റൻഡിന് 470 കിലോ മീറ്റർ ദൂരമാണ് ഒറ്റചാർജിൽ സഞ്ചരിക്കുക. സാധാരണ എസ്.യു.വികളുടെ രൂപഭാവങ്ങളാണ് കോനയും പിന്തുടരുന്നത്. ഗ്രില്ലിെൻറ ഡിസൈൻ അൽപം വ്യത്യസ്തമാണ്. മുൻവശത്താണ് ചാർജിങ് സോക്കറ്റ് നൽകിയിരിക്കുന്നത്.
സ്റ്റാൻഡേർഡ് കോനയിൽ 39.2 kWh ബാറ്ററിയും 99kW ഇലക്ട്രിക് മോേട്ടാറും നൽകിയിരിക്കുന്നു. ഒമ്പത് സെക്കൻഡിൽ വാഹനം 0-60 mph വേഗത കൈവരും. ആറ് മണിക്കുർ കൊണ്ട് സ്റ്റാൻഡേർഡ് കോന ഫുൾചാർജാവും. എന്നാൽ ഡി.സി ഫാസ്റ്റ് ചാർജറിൽ 80 ശതമാനം ചാർജ് കിട്ടാൻ 54 മിനിട്ട് മതി. കോനയുടെ എക്സ്റ്റൻഡ് വിഭാഗത്തിൽ 64kWh ബാറ്ററിയാണ് ഉള്ളത്. 150 kW ഇലക്ട്രിക് മോേട്ടാറാവും കാറിന് കരുത്ത് പകരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.