ജിപ്സി പിൻവാങ്ങുന്നതോടെ ഇന്ത്യൻ സൈന്യത്തിന് കൂട്ടായെത്തുന്ന സഫാരി സ്റ്റോമിെൻറ ചിത്രങ്ങൾ പുറത്ത്. കടും പച്ച നിറത്തിലുള്ള സഫാരിയാണ് സൈന്യത്തിനായി ടാറ്റ നിർമിക്കുക. 3192 സഫാരി സ്റ്റോമാണ് ടാറ്റ ആദ്യഘട്ടത്തിൽ സൈന്യത്തിനായി നൽകുക. മഹീന്ദ്രയേയും നിസാനേയും പിന്തള്ളിയാണ് കരസേനക്കായി വാഹനം നിർമിക്കാനുള്ള കരാർ ടാറ്റ സ്വന്തമാക്കിയത്.
പഞ്ചറായാലും കുറച്ച് ദൂരം ഒാടാൻ സാധിക്കുന്ന ടയറുകൾ, കട്ടികൂടിയ മുകൾഭാഗം, 800 കിലോഗ്രാമിലധികം ഭാരം വഹിക്കാനുള്ള ശേഷി തുടങ്ങിയ പ്രത്യേകതകളാണ് സൈന്യത്തിനായി നിർമിക്കുന്ന സഫാരിക്കുണ്ടാവുക. 2.2 ലിറ്റർ ടർബോ എൻജിനാണ് സഫാരിക്ക് കരുത്താവുക. 156 പി.എസ് പവറും 400 എൻ.എം ടോർക്കും എൻജിൻ നൽകും.
ജിപ്സി പൂർണമായും പിൻവലിക്കില്ലെങ്കിലും കാലക്രമണ ഒഴിവാക്കാനാണ് സൈന്യത്തിെൻറ ശ്രമം. ഇതിെൻറ ഭാഗമായാണ് സൈന്യം ടാറ്റയുമായി കരാറിലെത്തിയത്. 2013 മുതൽ നടക്കുന്ന പരീക്ഷണങ്ങൾക്ക് ശേഷം മഹീന്ദ്ര സ്കോർപിയോയെ പിന്തളളിയാണ് സഫാരിയുടെ നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.