ഇന്ത്യയിൽ വാഹനപ്രേമികൾക്ക് നെഞ്ചേറ്റാൻ മറ്റൊരു ബ്രാൻഡ് കൂടി അവതരിച്ചു. ദക്ഷിണകൊറിയൻ വാഹന നിർമാതാക്കളാ യ കിയ അവരുടെ ഏറ്റവും പുതിയ മോഡൽ സെൽറ്റോസിനെ ഇന്ത്യയിൽ പുറത്തിറക്കി. 9.69 ലക്ഷമാണ് സെൽറ്റോസിൻെറ അടിസ്ഥാന വകഭ േദത്തിൻെറ വില. ഉയർന്ന വകഭേദത്തിന് 15.99 ലക്ഷവും നൽകണം. 2018 ഓട്ടോ എക്സ്പോയിൽ എസ്.പി കൺസെപ്റ്റ് എന്ന പേരിലാണ ് കിയ സെൽറ്റോസിനെ ആദ്യമായി അവതരിപ്പിക്കുന്നത്.
ഉൽപാദനം തുടങ്ങുന്നതിൻെറ ഭാഗമായി 2 ബില്യൺ ഡോളറാണ് കിയ ഇന്ത്യയിൽ നിക്ഷേപം നടത്തിയിരിക്കുന്നത്.ആന്ധ്രപ്രദേശിലെ അനന്ദപൂരിൽ കിയ നിർമാണശാല ആരംഭിച്ചിട്ടുണ്ട്. ഹ്യുണ്ടായ് ക്രേറ്റ, എം.ജി ഹെക്ടർ, ടാറ്റ ഹാരിയർ എന്നിവയോട് നേരിട്ട് ഏറ്റുമുട്ടാൻ ഉറച്ച് തന്നെയാണ് സെൽറ്റോസിൻെറയും വരവ്.
മൂന്ന് എൻജിൻ ഒാപ്ഷനുകളിൽ സെൽറ്റോസ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും. 1.4 ലിറ്റർ ജി.ഡി.ഐ പെട്രോൾ എൻജിൻ 138 ബി.എച്ച്.പി പവറും 242 എൻ.എം ടോർക്കും നൽകും. ആറ് സ്പീഡ് മാനുവലും ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കുമാണ് ട്രാൻസ്മിഷൻ. 1.5 ലിറ്റർ പെട്രോൾ എൻജിൻ 113 ബി.എച്ച്.പി പവറും 144 എൻ.എം ടോർക്കും നൽകും. 6 സ്പീഡ് മാനുവലും ഐ.വി.ടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1.5 ലിറ്റർ വി.ജി.ടി ഡീസൽ എൻജിൻ 113 ബി.എച്ച്.പി പവറും 250 എൻ.എം ടോർക്കും നൽകും. ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമായിരിക്കും ട്രാൻസ്മിഷൻ.
ജ്വൽ ഇഫക്ടുള്ള എൽ.ഇ.ഡി ഹെഡ്ലാമ്പിനൊപ്പം സിഗ്നേച്ചർ എൽ.ഇ.ഡി ഡേ ടൈം റണ്ണിങ് ലെറ്റുകൾ, എൽ.ഇ.ഡി ടെയിൽ ലൈറ്റ്, എൽ.ഇ.ഡി ഫോഗ് ലാമ്പ് എന്നിവയെല്ലാം സെൽറ്റോസിലുണ്ട്. 17 ഇഞ്ച് അലോയ് വീലുകൾ, ഓട്ടമാറ്റിക്കായി ക്രമീകരിക്കാവുന്ന മിററുകൾ എന്നിവയും സവിശേഷതകളാണ്. ഇൻറീരിയറിൽ 8 ഇഞ്ച് സ്മാർട്ട് ഹെഡ് അപ് ഡിസ്പ്ലേയും 10.25 ഇഞ്ച് ഇൻഫോടെയിൻമെൻറ് സിസ്റ്റവും കിയ ഉൾപ്പെടുത്തിയിട്ടുണ്ട്. ബോസിൻെറ എട്ട് സ്പീക്കർ സൗണ്ട് സിസ്റ്റം, മൂഡ് ലൈറ്റിങ്, ആംബിയൻറ് ലൈറ്റിങ്, വയർലെസ്സ് ചാർജിങ് എന്നിവയുമുണ്ട്.
പുഷ് ബട്ടൺ സ്റ്റാർട്ട്, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ക്ലൈമറ്റ് കൺട്രോൾ, കീലെസ്സ് എൻട്രി, 360 ഡിഗ്രി കാമറ, ആറ് എയർബാഗുകൾ, എ.ബി.എസ്-ഇ.ബി.ഡി, ഫ്രണ്ട് ആൻഡ് റിയർ പാർക്കിങ് സെൻസറുകൾ, ഇ.എസ്.പി, ഹിൽ ഹോൾഡ് കൺട്രോൾ എന്നീ സുരക്ഷാ സംവിധാനങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.