ഇറ്റാലിയൻ വാഹനനിർമാതാക്കളായ ലാംബോർഗിനിയുടെ ആദ്യ എസ്.യു.വി ഉറുസ് ഇന്ത്യയിലെത്തുന്നു. ജനുവരി 11ന് മുംബൈയിൽ നടക്കുന്ന ചടങ്ങിലാവും ഉറുസിെൻറ ഇന്ത്യൻ അരങ്ങേറ്റം. കാർ ആഗോള വിപണിയിൽ പുറത്തിറങ്ങി അഞ്ചര ആഴ്ചക്കുള്ളിൽ ഇന്ത്യൻ വിപണിയിലെത്തുന്നുവെന്ന പ്രത്യേകതയുണ്ട്. എസ്.യു.വി, കൂപ്പേ, ക്രോസോവർ, സ്പോർട്സ് കാർ, ആഡംബര കാർ തുടങ്ങിയവയുടെ സമന്വയമാണ് ഉറുസ്.
എം.എൽ.ബി പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി നിർമിക്കുന്ന ഉറുസിന് കരുത്ത് പകരുന്നത് ഫോർ ലിറ്റർ ട്വിൻ ടർബോ വി 8 എൻജിനാണ്. 641 ബി.എച്ച്.പി കരുത്തും 850 എൻ.എം ടോർക്കും എൻജിൻ നൽകും. 0-100 കിലോ മീറ്റർ വേഗത കൈവരിക്കാൻ കേവലം 3.6 സെക്കൻഡ് മതിയാവും. മണിക്കൂറിൽ 305 കിലോ മീറ്ററാണ് പരമാവധി വേഗത.
ഇറ്റാലിയൻ പ്രധാനമന്ത്രി പൗളോ ജെൻറിലൊണി പെങ്കടുത്ത തിളർക്കമാർന്ന ചടങ്ങിലായിരുന്നു ഉറുസിനെ ലംബോർഗിനി അനാവരണം ചെയ്തത്. ഉറുസിലുടെ ആഗോളവിപണിയിലെ വിൽപന ഇരട്ടിയാക്കാമെന്നാണ് കമ്പനിയുടെ കണക്ക് കൂട്ടൽ. ഇതിൽ എസ്.യു.വികളോട് പ്രിയമേറേയുള്ള ഇന്ത്യ പോലുള്ള വിപണികളുടെ പങ്ക് നിർണായകമാവുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഇൗ സാധ്യത കൂടി മുന്നിൽ കണ്ടാണ് ആഗോള അരങ്ങേറ്റത്തിന് ശേഷം ആഴ്ചക്കൾക്കകം തന്നെ ഉറുസിനെ ഇന്ത്യൻ വിപണിയിൽ ലാംബോർഗിനി അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.