അഴകൊഴുകിയൊഴുകി വെലാർ

ഒഴുകിവരുന്ന സുന്ദരശിൽപം പോലെയാണ്​ ​ഒാരോ റേഞ്ച്​റോവർ വാഹനങ്ങളും. കണ്ണെടുക്കാൻ കഴിയാത്തത്ര സ​ുന്ദരമായ സൃഷ്​ടികൾ. റേഞ്ച്​റോവർ നിർമിക്കുന്നത്​ ലാൻഡ്​ റോവർ എന്ന കമ്പനിയാണ്​. നമ്മുടെ സ്വന്തം ടാറ്റയാണ്​ ലാൻഡ്​ റോവറിന്‍റെ ഉടമസ്​ഥർ. ഒന്നാലോചിച്ചാൽ ഇതൊരു വിധിവിളയാട്ടമാണെന്ന്​ പറയാം. പണ്ട്​ മംഗലശ്ശേരി നീലകണ്​ഠന്‍റെ പറമ്പ്​ അ​ന്ത്രുമാപ്പിളയുടെ മകൻ ബീരാൻകുട്ടി വാങ്ങിയപോലൊരു സംഭവം.

പഴയ ബ്രിട്ടീഷ്​ മേലാളന്മാരുടെ കമ്പനിയായ ജാഗ്വാർ ലാൻഡ്​റോവർ കുടിയാന്മാരായ ഇന്ത്യക്കാരുടെ അഭിമാനമായ ടാറ്റ വാങ്ങുകയായിരുന്നു. ചരിത്രമായ ഏറ്റെടുക്കലിനുശേഷം കമ്പനിക്ക്​ ​െവച്ചടി ​െവച്ചടി കയറ്റം മാത്രമായിരുന്നു. ഇൗ സമയമാണ്​ മുതലാളിയായ രത്തൻ ടാറ്റക്ക്​ പണ്ട്​ തോന്നിയപോലൊരു ഉൾവിളിയുണ്ടാകുന്നത്​. അന്ന്​ നാനോ ഉണ്ടാക്കാനാണ്​ തോന്നിയതെങ്കിൽ ഇന്നത്​ വെലാർ എന്ന സ്വപ്​നമായിരുന്നെന്നു​ മാത്രം. നാനോ ആദ്യം ദുരന്തമായും പിന്നീട്​ നഷ്​ടമായും ടാറ്റയെ കഷ്​ടപ്പെടുത്തി. വെലാറിന്‍റെ ഭാവി എന്താകുമെന്ന്​ കാത്തിരുന്ന്​ കാ​േണണ്ടിവരും.

റേഞ്ച്​റോവർ നിരയിലെ നാലാമത്തെ വാഹനമാണ്​ വെലാർ. ഇവോക്ക്​, സ്​പോർട്ട്​ തുടങ്ങിയ വമ്പൻ ഹിറ്റുകൾക്കുശേഷം പുറത്തിറക്കുന്ന വാഹനം. ലാൻഡ്​റോവറി​​​െൻറ ഭാവിയിലേക്കുള്ള ചുവടു​​െവ​​പ്പുകൂടിയാണ്​ രത്തൻ ടാറ്റയുടെ ഇൗ സ്വപ്​നവാഹനം. അകത്തും പുറത്തും വെലാർ ഒരു സാധാരണ സൃഷ്​ടിയല്ല. കടഞ്ഞെടുത്ത ശിൽപംപോലെയാണ്​ രൂപം. വക്രമായ അരികുകളോ കണ്ണിലുടക്കുന്ന ന്യൂനതകളോ എവിടെയുമില്ല. കൃത്യമായ അഴകളവുകളിൽ തീർത്തിരിക്കുന്നതിനാൽ കാഴ്​ചയിൽ മുഷിപ്പിക്കുകയേ ഇല്ല.

നിർത്തിയിട്ടിരിക്കുന്ന വെലാറിനെ ഒന്ന്​ ചുറ്റിയടിച്ചാൽ ഒരുകാര്യം നമ്മെ അദ്​​ഭുതപ്പെടുത്തും. ​ഡോർ ഹാൻഡിലുകൾ എവിടേയും കാണാൻ കഴിയില്ല. വാഹനം ലോക്ക്​ ചെയ്യുന്നതിനൊപ്പം ഹാൻഡിലുകൾ അകത്തേക്ക്​ മറയും. പിന്നീട്​ അൺലോക്ക്​ ചെയ്യു​േമ്പാഴായിരിക്കും പുറത്തേക്ക്​ വരുക. അകത്തുകയറിയാലും അമ്പരപ്പ്​ മാറില്ല. സ്വിച്ചുകൾ കുത്തിനിറച്ച വാഹനങ്ങൾ കണ്ടുപരിചയിച്ച നമ്മുടെ മുന്നിൽ വെലാർ തുറക്കുന്നത്​ വിസ്​മയ ലോകമാണ്​. സ്​റ്റിയറിങ്​ വീലിലെ ചില സ്വിച്ചുകൾ ഒഴിച്ചാൽ മറ്റെല്ലാം ടച്ച്​ സ്​ക്രീനുകളാണ്​ നിയന്ത്രിക്കുന്നത്​.

രാത്രി വെലാർ പിന്നെയും സുന്ദരമാകും. എൽ.ഇ.ഡി ലൈറ്റുകളും ലേസർബീം ഹെഡ്​ലൈറ്റുമെല്ലാം ചേർന്ന്​ നയനാനന്ദകരമായ കാഴ്​ചയാവും നൽകുക. മൂന്ന്​ എൻജിനുകളിൽ നാലു​ വിഭാഗമായാണ്​ വെലാർ അവതരിപ്പിക്കുന്നത്​. ഡീസലിൽ രണ്ടും പെട്രോളിൽ ഒന്നും എൻജിനുകളുണ്ടാകും. 2.0 ലിറ്റർ നാല്​ സിലിണ്ടർ ഡി 180 ഡീസൽ എൻജിൻ 430 എൻ.എം ടോർക്ക്​ ഉൽപാദിപ്പിക്കും. മറ്റൊരു ഡീസൽ എൻജിനായ 3.0 ലിറ്റർ വി സിക്​സ്​ ട്വിൻ ടർബോ ഡി 300 കൂടുതൽ കരുത്തുള്ളതാണ്​. 2.0 ലിറ്റർ നാല്​ സിലിണ്ടർ പി 250 പെട്രോൾ എൻജിനും കരുത്തും ക്ഷമതയും ഒട്ടും കുറവില്ലാത്തതാണ്​. എട്ട്​ സ്​പീഡ്​ ഒാ​േട്ടാമാറ്റിക്​ ഗിയർബോക്​സാണ്​ നൽകിയിരിക്കുന്നത്​.

റേഞ്ച്​ റോവർ ഇ​േവാക്കിനും സ്​പോർട്​സിനും ഇടയിലായി സ്​ഥാനംപിടിക്കുന്ന വെലാറി​​​െൻറ വില 45 ലക്ഷം മുതൽ ആരംഭിക്കും. ഏറ്റവും ഉയർന്ന വേരിയൻറായ എച്ച്​.എസ്​.ഇക്ക്​ ഒരുകോടിയോളം വിലവരും. പൂർണമായും ഇറക്കുമതി ചെയ്യുന്ന വാഹനത്തിന്‍റെ ബുക്കിങ്​​ ആരംഭിച്ചിട്ടുണ്ട്​.

Tags:    
News Summary - land rover velar tata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.