ഇന്ത്യൻ വാഹന വിപണിയിലെ കിരീടം വെക്കാത്ത രാജവാണ് ടൊയോട്ട ഇന്നോവ. എം.പി.വി മാർക്കറ്റിൽ താരങ്ങളേറെയെത്തിയെങ്കിലും ഇന്നോവയെ വെല്ലാൻ ഇവർക്കാർക്കും തന്നെ സാധിച്ചിട്ടില്ല. ഇന്നോവയുടെ വിപണി ലക്ഷ്യമിട്ടാണ് മഹീന്ദ്ര യു 321 എന്ന കോഡ് നാമത്തിൽ പുതിയ എം.പി.വിയെ വിപണിയിലേക്ക് എത്തിക്കുന്നത്.
യാത്ര സുഖത്തിനായി കൂടുതൽ ഉയരവും നീളവുമുള്ള ഡിസൈനാണ് മഹീന്ദ്രയുടെ പുതിയ കാറിന്. ഡിസൈനിൽ മഹീന്ദ്രയുടെ തനത് ഡിസൈൻ പ്ലാറ്റ്ഫോം പിന്തുടരനാണ് സാധ്യത. ഡേടൈം റണിങ്ക് ലൈറ്റുകൾ, ഫോഗ് ലാമ്പുകൾ പ്രകടമായ എയർ ഇൻഡേക്ക് എന്നിവയെല്ലാമായിരിക്കും മുൻവശത്തെ ഡിസൈനിെൻറ പ്രധാന സവിശേഷതകൾ. ബ്ലാക്ക് ഫിനിഷിലാവും ഇൻറീരിയർ. എ.സി സ്വിച്ചുകളുടെ ഡിസൈനിലും പുതുമയുണ്ടാകും.
1.5 ലിറ്റർ എം–ഹവാക് എൻജിനായിരിക്കും വാഹനത്തിലുണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ. 5 സ്പീഡ് മാനുവൽ ഒാേട്ടാമാറ്റക് ട്രാൻസ്മിഷനുമായിരിക്കും. പുതിയ കാറിെൻറ നിർമാണത്തിനായി ഏകദേശം 1,500 കോടിയായിരിക്കും മഹീന്ദ്ര നിക്ഷേപിക്കുക. 2018ൽ മഹീന്ദ്രയുടെ ഇൗ കരുത്തൻ ഇന്ത്യൻ വിപണിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.