കാത്തിരിപ്പിന് വിരാമമിട്ട് മഹീന്ദ്രയുടെ പുതിയ എസ്.യു.വിയായി എക്സ്.യു.വി 300 വിപണിയിലെത്തി. സബ് കോംപാക് ട് എസ്.യു.വികളായ വിറ്റാര ബ്രെസ, ഫോർഡ് എക്കോസ്പോർട്ട്, ടാറ്റ നെക്സോൺ എന്നിവയെ ലക്ഷ്യമിട്ടാണ് ഇക്കുറ ി മഹീന്ദ്രയുടെ ചുവടുവെപ്പ്. W4,W6,W8 എന്നിങ്ങനെ മൂന്ന് വേരിയൻറുകളിൽ മഹീന്ദ്രയുടെ സബ് കോംപാക്ട് എസ്.യു.വി വിപണിയിലെത്തും. പെട്രോൾ മോഡലിന് 7.90 ലക്ഷം മുതൽ 10.25 ലക്ഷം വരെയും ഡീസലിന് 8.49 ലക്ഷം മുതൽ 10.80 ലക്ഷം വരെയുമായിരിക്കും വില. ഉയർന്ന വകഭേദമായ ഡബ്യു 8െൻറ ഒാപ്ഷണൽ പാക്ക് 1.19 ലക്ഷം നൽകിയാൽ ലഭിക്കുമെന്നും മഹീന്ദ്ര അറിയിച്ചു.
സെഗ്മെൻറിലെ തന്നെ ആദ്യത്തെ ഫീച്ചറുകളുമായിട്ടാണ് എക്സ്.യു.വി 300 വിപണിയിലേക്ക് എത്തുന്നത്. ആദ്യമായി ഏഴ് എയർ ബാഗ്, ഇരട്ട സോൺ ക്ലൈമറ്റ് കൺട്രോൾ, നീളമേറിയ വീൽബേസ്, ഉയർന്ന ടോർക്ക്, നാല് വീലിലും ഡിസ്ക് ബ്രേക്ക് തുടങ്ങി സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെയാണ് മഹീന്ദ്ര കാർ പുറത്തിറക്കുന്നത്. ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ, റിയർ കാമറ, പാർക്ക് അസിസ്റ്റ്, കീലെസ് എൻട്രി, സ്റ്റിയറിങ് മൗണ്ടഡ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട് തുടങ്ങിയ നിരവധി നൂതന സംവിധാനങ്ങൾ ഇൻറീരിയറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
1.2 ലിറ്റർ പെട്രോൾ എൻജിനിലും 1.5 ലിറ്റർ ഡീസൽ എൻജിനിലുമാണ് മഹീന്ദ്രയുടെ എസ്.യു.വി വിപണിയിലെത്തുക. 115 ബി.എച്ച്.പിയാണ് ഡീസൽ എൻജിനിെൻറ പരമാവധി കരുത്ത്. 300 എൻ.എമ്മാണ് ടോർക്ക്. പെട്രോൾ എൻജിനിൽ നിന്ന് 110 ബി.എച്ച്.പി കരുത്തും 200 എൻ.എം ടോർക്കും പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.