ഇഗ്​നിസ്​ വിപണിയിൽ; വില 4.59 ലക്ഷം മുതൽ

മുംബൈ: മാരുതിയുടെ ജനപ്രിയ മോഡൽ ഇഗ്​നിസ്​ വിപണിയിലെത്തി. പെട്രോൾ മോഡലിന്​ 4.59 ലക്ഷം മുതൽ 6.30 ലക്ഷം വരെയും ഡീസൽ മോഡലിന്​ 6.39 ലക്ഷം മുതൽ 7.46 ലക്ഷം വരെയുമാണ്​ ഷോറും വില. നെക്​സ ഡീലർഷിപ്പിലൂടെ മാരുതി പുറത്തിറക്കുന്ന മൂന്നാമത്തെ കാറാണ്​ ഇഗ്​നിസ്​. ബ്രസയും, ബലേനോയുമായിരുന്നു ഇതിന്​ മുമ്പ്​ നെക്​സ ഡീലർഷിപ്പിലൂടെ മാരുതി പുറത്തിറക്കിയ കാറുകൾ. 11,000 രൂപ നൽകി ഇഗ്​നിസ്​ ബുക്ക്​ ചെയ്യാനുള്ള സംവിധാനം നേരത്തെ തന്നെ മാരുതി ആരംഭിച്ചിരുന്നു.

ബുക്ക്​ ചെയ്​ത്​ ആറു മുതൽ ഏഴ്​ ആഴ്​ച കൊണ്ട്​ പെട്രോൾ ഇഗ്​നിസ്​ ലഭിക്കും. ഡീസൽ പതിപ്പിന് ഏഴു മുതൽ എട്ട്​ ആഴ്​ചവരെയാണ്​ കാത്തിരിക്കേണ്ടി വരിക. ഒാ​േട്ടാമാറ്റിക്​ മാനുവൽ ട്രാൻസ്​മിഷനിൽ വാഹനം ലഭ്യമാവും. ഒമ്പത്​ നിറങ്ങളിലാണ്​ മാരുതി ഇഗ്​നിസിനെ നിരത്തിലെത്തിക്കുന്നത്​.

Full View

2016 ഡൽഹി ഒാ​േട്ടാ എക്​സ്​പോയിലായിരുന്നു ആദ്യമായി ഇഗ്​നിസിനെ മാരുതി അവതരിപ്പിച്ചത്. രണ്ട്​ എഞ്ചിൻ ഒാപ്​ഷനുകളിലാവും ഇഗ്​നിസിനുണ്ടാവുക. 1.2 ലിറ്ററി​െൻറ കെ സീരിസ്​ പെ​ട്രോൾ എഞ്ചിനും 1.3 ലിറ്ററി​െൻറ ഡി.ഡി.​െഎ.എസ്​ ഡീസൽ എഞ്ചിനും.
ഡിസൈനിങിലേക്ക്​ ​ വന്നാൽ മികച്ച ഡിസൈൻ കാറിന്​ നൽകാൻ മാരുതി ശ്രമിച്ചിട്ടുണ്ട്​. ബോക്​സി പ്രൊഫൈൽ ഡിസൈനിലാണ്​ കാർ ഇറങ്ങുക​. വലിയ ബംബറും ഇ​ംപോസിങ്​ ഗ്രില്ലുമാണ്​ മുൻവശത്തെ പ്രധാന പ്രത്യേകതകൾ. ചതുരാകൃതിയിലാണ്​ ഹെഡ്​ലെറ്റ്​.​​ ഡേ​ ടൈം റണ്ണിങ്​ ലൈറ്റുകളുടെ ഡിസൈനും സ്​പോർട്ടി പ്രൊഫൈലിൽ തന്നെയാണ്​. മസ്​ക്യുലറായ വീൽ ആർച്ചാണ്​ ഡിസൈനിലെ മറ്റൊരു പ്രത്യേകത

സ്​റ്റിയറിംഗ്​ വീലിലെ പുതിയ നി​യന്ത്രണ  സംവിധാനങ്ങൾ, സ്വിച്ചുകൾ, നോബുകൾ പുതിയ ഇൻസ്​ട്രുമെ​േൻറഷൻ ക്ലസ്​റ്റർ, സീറ്റുകൾ എന്നിവയി​െലല്ലാം മാരുതി മാറ്റം വരുത്തിയിട്ടുണ്ട്​. ഇൻഫോടെയിൻമെൻറ്​ സിസ്​റ്റത്തിൽ ആപ്പിൾ കാർ പ്ലേ ആൻഡ്രോയിഡ്​ ഒാ​േട്ടാ എന്നിവയും കൂട്ടിച്ചേർത്തിരിക്കുന്നു. ഡ്രൈവർ സൈഡ്​ എയർബാഗുകൾ എല്ലാ മോഡലിലും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്​.  ഇതിനൊടപ്പം തന്നെ എ.ബി.എസ്​, ഇ.ബി.ഡി, ഹിൽ ഡിസൻറ്​ കംട്രോൾ, റിവേഴ്​സ്​ പാർക്കിങ്​ കാമറ എന്നവിയുമുണ്ടാകും. യൂറോ സുരക്ഷ പരിശോധനയിൽ നാല്​ സ്​റ്റാർ ലഭിച്ച വാഹനമാണ്​ ഇഗ്​നിസ്​.

ബ്രസയിലെ പോലെ കസ്​റ്റ​െമെസേഷൻ ഇഗ്​നിസിലും മാരുതി അവതരിപ്പിക്കു​മോ എന്നാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​. ഇതി​നെ കുറിച്ചുള്ള സൂചനകളൊന്നും മാരുതി നൽകിയിട്ടില്ല. നെക്​സ ഡീലർഷിപ്പിൽ ലഭ്യമാവുന്നതിൽ കുറഞ്ഞ വിലയിലുള്ള മോഡലാവും

Tags:    
News Summary - maruthi suzki ignis in market today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.