1983 ഡിസംബറിൽ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച മാരുതി സുസുക്കിക്ക് പുതിയ റെക്കോർഡ്. 35 വർഷത്തിനിടെ രണ്ടു കോടി കാറുകൾ നിർമിച്ചുകൊണ്ടാണ് മാരുതി പുതിയ നാഴികക്കല്ല് സൃഷ്ടിടിച്ചത്. കമ്പനിയുടെ ആസ്ഥാനമായ ജപ്പാനിലെ റെക്കോർഡാണ് മാരുതി സുസുക്കി ഇന്ത്യ തിരുത്തിയത്. സുസുക്കി ജപ്പാൻ 45 വർഷവും 9 മാസവുമെടുത്താണ് രണ്ട് കോടി കോർ നിർമ്മിച്ചത്. എന്നാൽ സുസുക്കി ഇന്ത്യയാകട്ടെ 34 വർഷവും 5 മാസവും കൊണ്ട് ഈ നേട്ടം സ്വന്തമാക്കി.
ഇതോടെ ജപ്പാനിന് ശേഷം ഏറ്റവും കൂടുതൽ സുസുകി കാർ നിർമ്മിക്കുന്ന രാജ്യവുമായി ഇന്ത്യ മാറി. 10 മില്ല്യൺ കാറുകളാണ് 2011 ൽ മാരുതി സുസുക്കി വിറ്റഴിച്ചത്. ഇവയിൽ തന്നെ 'ആൾട്ടോ'യാണ് ഏറ്റവും കൂടുതൽ നിർമ്മിക്കപ്പെട്ട മോഡൽ. 3.17 മില്ല്യൺ യൂണിറ്റ് ആൾട്ടോയാണ് കമ്പനി വിറ്റഴിച്ചത്. 2017 ൽ 1.78 മില്ല്യൺ യൂണിറ്റായിരുന്നു ഇന്ത്യയിൽ നിർമിച്ചത്. ഇതിൽ 1.65 മില്ല്യൺ യൂണിറ്റ് ഇന്ത്യയിൽ തന്നെ വിറ്റു. യൂറോപ്പിലേക്കും ജപ്പാൻ, ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിങ്ങനെ നൂറിൽ പരം രാജ്യങ്ങളിലേക്കും 130,000 യൂണിറ്റുകൾ കയറ്റി അയക്കുകയും ചെയ്തു.
ഗുഡ്ഗാവ്, മനേസർ പ്ലാൻറുകളിലാണ് മാരുതി സുസുക്കി ഇപ്പോൾ പ്രവർത്തിക്കുന്നത്. ഡിസയർ, ബലേനോ, ആൾട്ടോ, സ്വിഫ്റ്റ്, വാഗൺ ആർ, വിടാര ബ്രെസ്സ ഉൾപ്പെടുന്ന 16 തരം മോഡലുകളാണ് മാരുതി നിർമ്മിക്കുന്നത്. മാരുതി സുസുക്കി പ്രവർത്തനം തുടങ്ങിയതു മുതൽ ഹിന്ദുസ്ഥാൻ മോട്ടോഴ്സ്, പ്രിമേയർ ഓട്ടോമൊബൈൽസ്, ഫിയറ്റ് തുടങ്ങിയവരായിരുന്നു പ്രധാന എതിരാളികൾ.
ഇന്ത്യയിൽ നിർമിച്ച സുസുക്കിയുടെ ആദ്യ മോഡൽ മാരുതി 800 (മാരുതി ഉദ്യോഗ) ഇന്ത്യയുടെ കാർ വ്യവസായത്തിൽ വിപ്ലവകരമായി മാറിയ വാഹനമായാണ് കണക്കാക്കുന്നത്. ഇന്ദിരാ ഗാന്ധി സർക്കാർ കമ്പനി ദേശീയസാൽക്കരിച്ചത് മുതൽ രാജ്യത്തിൻറെ മൊത്തം വാഹന വ്യവസായ വികസനത്തിൽ കമ്പനി നിർണായക പങ്കാണ് വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.