എസ്​ ക്രോസി​ലെ മിനുക്കുപണികൾ

2015ലാണ്​ മാരുതി തങ്ങളുടെ ആഡംബര സ്വപ്​നങ്ങളുമായി സാധാരണക്കാരന്​ മുന്നിലെത്തുന്നത്​. അതിനു മുമ്പ്​ ഗ്രാൻറ്​ വിറ്റാരയെന്നും കിസാഷിയെന്നുമുള്ള പേരുകളിൽ അൽപം ‘ആഢംബരം’കാണിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയമായിരുന്നു ഫലം. 2015ലെത്തു​േമ്പാഴുള്ള മാറ്റങ്ങളിൽ പ്രധാനം സാധാരണക്കാരന്​ വേണ്ടിയുള്ള ലക്ഷ്വറികളാണ്. വിപുലമായ ഒരുക്കങ്ങളാണ്​ ഇതിനായി മാരുതി നടത്തിയത്​. നെക്​സ എന്ന പേരിൽ ആദ്യം പ്രത്യേക ഷോറും ശൃഖല സംവിധാനിച്ചു. തങ്ങളുടെ ആദ്യ ​​ക്രോസോവറായ എസ്​ ക്രോസാണ്​​ പ്രീമിയം ലക്ഷ്വറി വിഭാഗത്തിൽ ആദ്യം അവതരിപ്പിച്ചത്​. പിന്നീട്​, ബലേനോയും ഇഗ്​നിസും വന്നു. 

മാരുതിയുടെ ജനപ്രിയതയുമായി താരതമ്യ​െപ്പടുത്തിയാൽ എസ്​ ക്രോസി​​െൻറ വിൽപന കുറവായിരുന്നെന്ന്​ പറയാം. രണ്ട്​ വർഷംകൊണ്ട്​ 53000 എസ്​ ക്രോസുകളാണ്​ വിപണിയിലെത്തിയത്​. 8.5ലക്ഷത്തിൽ തുടങ്ങി 12.5 ലക്ഷം വരെയായിരുന്നു വില. ഉയർന്ന മോഡലിൽ ഫിയറ്റി​​െൻറ ഇറക്കുമതി ചെയ്​ത 1.6ലിറ്റർ എൻജിനും ഉൾപ്പെടുത്തിയിരുന്നു. വില കൂടുതലും രൂപത്തിലെ ആകർഷകത്വക്കുറവുമായിരുന്നു എസ്​ ക്രോസിനെ ഉപഭോക്​താക്കളിൽനിന്ന്​ അകറ്റാൻ കാരണം​. കഴിഞ്ഞ രണ്ടുവർഷവും മാരുതി എസ്​ ക്രോസ്​ ഉടമകളുടെ അഭിപ്രായം സ്വരൂപിക്കുകയായിരുന്നു. ഇത്തരം പ്രതികരണങ്ങളിൽനിന്ന്​ പാഠമുൾക്കൊണ്ട്​ എസ്​ ക്രോസിൽ മാറ്റം വരുത്തിയിരിക്കുകയാണ്​ കമ്പനി. രൂപത്തിലും എൻജിനിലും ഉൾ​പ്പടെ നിരവധി സവിശേഷതകളോടെ പുതിയ എസ്​ ക്രോസ്​ വന്നിരിക്കുന്നു. 

മാറ്റങ്ങളിൽ പ്രധാനം പുറം ഭാഗത്താണ്​. ഗ്രില്ലുകൾ മൊത്തത്തിൽ പുതിയതായി. 10 ക്രോം ബാറുകൾ നിരത്തിവച്ച്​ അതിനുചുറ്റും ദീർഘചതുരത്തിലുള്ള വെള്ളിത്തിളക്കം നൽകിയ പുതിയ ഗ്രില്ല്​ ഗാംഭീര്യമുള്ളതാണ്​​. ബി.എം.ഡബ്ലു ഫൈവ്​ സീരീസിനെ അനുസ്​മരിപ്പിക്കുമെന്ന്​ പറഞ്ഞാൽ അതിശയോക്തിയാവില്ല. പുതിയ ബോണറ്റ്​ കൂടുതൽ മസിലുവിരിച്ച്​ നല്ല വടിവുക​േളാടെ നിൽക്കുകയാണ്​. ഏറ്റവും ഉയർന്ന ആൽഫ വിഭാഗത്തിൽ എൽ.ഇ.ഡി ​​പ്രോജക്​​ടർ ലൈറ്റുകളും ഡെ ടൈം റണ്ണിങ്ങ്​ ലാമ്പുകളുമുണ്ട്​. താഴെയുള്ള വാഹനങ്ങളിൽ ഹാലജൻ ലൈറ്റുകളാണ്​​. പുതിയ ബമ്പറും നല്ല എടുപ്പുള്ളതാണ്​. 16 ഇഞ്ച്​ വീലുകൾ വാഹന വലുപ്പത്തിന്​ ചേരുന്നത്​​. പിന്നി​െല എൽ.ഇ.ഡി ടെയിൽ ലാമ്പുകളും ആകർഷകം. ഉള്ളിൽ മാറ്റങ്ങളധികമില്ല. ലക്ഷ്വറി വിഭാഗത്തിൽപ്പെടുമെങ്കിലും ആഢംബരം അനുഭവിക്കാനുതക​​ുന്ന ഉൾവശമല്ല എസ്​ ക്രോസിന്​. പ്ലാസ്​റ്റിക്കി​​െൻറ അതിപ്രസരം അലോസരപ്പെടുത്തും​.

ടച്ച്​സ്​ക്രീൻ പഴയതും സാധാരണ മാരുതിയിൽ കാണുന്നതുമാണ്​. ആപ്പിൾ കാർ പ്ലേയും ആൻഡ്രോയ്​ഡ്​ ഒാ​േട്ടായും ഉൾപ്പെടുത്തിയിട്ടുണ്ട്​. ഉയർന്ന വേരിയൻറിൽ ലെതർ സീറ്റുകളാണ്​. ഉള്ളിലെ സ്​ഥലസൗകര്യം മികച്ചതാണ്​. നാലുപേർക്ക്​ സുഖമായും അഞ്ചുപേർക്ക്​ ഞെരുങ്ങിയും ഇരിക്കാം. പിന്നിൽ എ.സി വ​െൻറുകളില്ല. ബൂട്ട്​ വിശാലമാണ്​. മുതിർന്നൊരാൾക്ക്​ സുഖമായി കയറിയിരിക്കാനുള്ള ഇടം ബൂട്ടിലുണ്ട്​. ഒാ​േട്ടാമാറ്റിക്​ ഹെഡ്​ലൈറ്റുകൾ, റെയിൻ സെൻസിങ്​ വൈപ്പറുകൾ, ക്രൂസ്​ കൺട്രോൾ, ഇരട്ട എയർബാഗുകൾ, എ.ബി.എസ്​ തുടങ്ങിയ പ്രത്യേകതകളും ഉൾപ്പെടുത്തിയിട്ടുണ്ട്​.

ചെറിയ മാറ്റങ്ങളോടെ പഴയ 1.3 ലിറ്റർ ഡീസൽ എൻജിൻ ത​െന്നയാണ്​ പുതിയ വാഹനത്തിലും ഉൾപ്പെടുത്തിയിരിക്കുന്നത്​. 90ബി.എച്ച്​.പി കരുത്തും 200എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. എൻജിനിൽ മാരുതിയുടെ സ്​മാർട്ട്​ ഹൈബ്രിഡ്​ ടെക്​നോളജി ഉൾപ്പെടുത്തിയതാണ്​ മറ്റൊരു പ്രത്യേകത. ഒാടിക്കു​േമ്പാൾ വലിയ വ്യത്യാസമൊന്നും അനുഭവപ്പെടി​െല്ലങ്കിലും ഇന്ധനക്ഷമതയിലും ടോർക്കിലും ഇത്​ മാറ്റം വരുത്തുമെന്നാണ്​ സുസുക്കി എൻജിനീയർമാർ പറയുന്നത്​. ​ബ്രേക്കിങ്​​ പവറിനെ കരുത്താക്കി മാറ്റാനും ഹൈബ്രിഡിനാകും. നേരത്തെ സിയാസിലൊക്കെ ഉൾപ്പെടുത്തിയിരുന്ന സംവിധാനം തന്നെയാണിത്​.

പഴയ 1.6ലിറ്റർ എൻജിൻ ഒഴിവാക്കിയിട്ടുണ്ട്​. നേരത്തെ ഹൈബ്രിഡുകൾക്ക്​ സർക്കാർ നൽകിയിരുന്ന നികുതി ഇളവുകൾ ജി.എസ്​.ടി വന്നപ്പോൾ ഒഴിവാക്കിയതിനാൽ വാഹനത്തി​​െൻറ വില കൂടാനാണ്​ പുതിയ മാറ്റം ഇടയാക്കുക. 8.5ലക്ഷം മുതൽ 11.5വരെയാണ്​ പുതിയ എസ്​ ​േക്രാസി​​െൻറ  പ്രതീക്ഷിക്കപ്പെടുന്ന വില. ഇന്ധനക്ഷമത 20ന്​ മുകളിൽ ലഭിക്കും. ഹ്യൂണ്ടായ്​ ക്രെറ്റയായിരിക്കും പ്രധാന എതിരാളി.

Tags:    
News Summary - Maruti Suzuki S-Cross Facelift Launched In India-Hot Wheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.