മാരുതി സുസുക്കിയുടെ മൈക്രോ എസ്.യു.വി എസ്-പ്രസോ വിപണിയിലേക്ക് എത്തുന്നു. സെപ്തംബറോടെ എസ്.യു.വിയുടെ വില വിവരം പ്രഖ്യാപിക്കാനാണ് മാരുതിയുടെ പദ്ധതി. കമ്പനിയുടെ ബ്രാൻഡ് അരീന ഡീലർഷിപ്പുകൾ വഴിയാകും എസ്.യു.വിയുടെ വി ൽപന. 2018 ഓട്ടോ എക്സ്പോയിലാണ് മാരുതി എസ്-പ്രസോയുടെ കൺസെപ്റ്റ് അവതരിപ്പിച്ചത്.
വിറ്റാര ബ്രസക്കും താഴെയുള്ള എസ്.യു.വിയായിരിക്കും എസ്-പ്രസോ. റെനോ ക്വിഡ്, കെ.യു.വി 100 നെക്സ്റ്റ് എന്നിവക്ക് മുകളിലായിരിക്കും എസ്-പ്രസോ. 180 എം.എം ഗ്രൗണ്ട് ക്ലിയറൻസ് എസ്.യു.വിക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെലിറിയോക്ക് സമാനമായ കാബിനായിരിക്കും. ഡാർക്ക് ഗ്രേ നിറത്തിലായിരിക്കും ഇൻറീരിയർ. കൺസെപ്റ്റ് മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാവും ഡാഷ്ബോർഡിൻെറ ഡിസൈൻ.
മാരുതിയുടെ ഹെർടാടെക്ട് പ്ലാറ്റ്ഫോമിലാവും കാർ എത്തുക. ബി.എസ് 6 നിലവാരത്തിലുള്ള 1.2 ലിറ്റർ എൻജിനാവും മോഡലിന് കരുത്ത് പകരുക. വാഗണർ, സ്വിഫ്റ്റ്, ഇഗ്നിസ് തുടങ്ങിയ മോഡലുകൾ കരുത്ത പകർന്ന അതേ എൻജിൻ തന്നെയാവും എസ്-പ്രസോക്കും. ഇതിനൊപ്പം സി.എൻ.ജി വേരിയൻറും മാരുതി പുറത്തിറക്കിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.