എർട്ടിഗയുടെ പ്ലാറ്റ്ഫോമിൽ പുറത്തിറങ്ങുന്ന മാരുതിയുടെ എം.പി.വി എക്സ്.എൽ 6 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 9.80 ലക്ഷത്തിലാണ് എം.പി.വിയുടെ വില തുടങ്ങുന്നത്. സെറ്റ, ആൽഫ എന്നിങ്ങനെ രണ്ട് വേരിയൻറുകളിൽ എം.പി.വി ഇന്ത്യൻ വിപണ ിയിലെത്തും. മധ്യനിരയിലെ ക്യാപ്റ്റൻ സീറ്റുകൾ എക്സ്.എൽ 6ൻെറ പ്രത്യേകതയാണ്.
ഡിസൈനിൽ എർട്ടിഗക്കൊപ്പം നടക്കാനല്ല മുേമ്പ പോകാനാണ് എക്സ്.എൽ 6ന് ഇഷ്ടം. പുർണമായും പുതിയ രീതിയിൽ സ്പോർട്ടിയായാണ് മാരുതി എം.പി.വിയുടെ ഡിസൈൻ നിർവഹിച്ചിരിക്കുന്നത്. ക്രോം സ്ലേറ്റോടു കൂടിയ വലിയ ഗ്രില്ല് യുറോപ്യൻ വാഹനങ്ങളോട് കിടപിടിക്കുന്ന രീതിയിലാണ് മാരുതി ഡിസൈൻ ചെയ്തിരിക്കുന്നത്. എൽ.ഇ.ഡി ഹെഡ്ലാമ്പിൻെറ ഡിസൈനും മനോഹരമാണ്. സ്കിഡ്പ്ലേറ്റോട് കൂടിയ ബംബറാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആറ് നിറങ്ങളിൽ കാർ വിപണിയിലെത്തും.
ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ തുടങ്ങിയവയെ പിന്തുണക്കുന്ന 7.0 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം ഇൻറീരിയറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എ.സി വെൻറ്, ഓട്ടോമാറ്റിക് ഹെഡ്ലാമ്പ്-വൈപ്പറുകൾ, എൽ.ഇ.ഡി ഡേ ടൈം റണ്ണിങ് ലെറ്റ്, പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ക്രൂയിസ് കൺട്രോൾ, റിവേഴ്സ് പാർക്കിങ് കാമറ, ഉയരം ക്രമീകരിക്കാൻ കഴിയുന്ന ഡ്രൈവർ സീറ്റ് എന്നിവ സവിശേഷതകളാണ്. എയർബാഗ്, എ.ബി.എസ്, ഇ.ബി.ഡി, സ്പീഡ് വാണിങ് സിസ്റ്റം, എന്നിവ സുരക്ഷക്കായി കമ്പനി നൽകിയിട്ടുണ്ട്.
സിയാസിലും എർട്ടിഗയിലുമുള്ള 1.5 ലിറ്റർ പെട്രോൾ എൻജിൻ 105 എച്ച്.പി കരുത്തും 138 എൻ.എം ടോർക്കും നൽകും. മാരുതിയുടെ മിൽഡ് ഹൈബ്രിഡ് ടെക്നോളജിയുമായിട്ടാണ് കാർ വിപണിയിലെത്തുക. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും നാല് സ്പീഡ് ഓട്ടോമാറ്റിക്കുമാണ് ട്രാൻസ്മിഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.