ഇന്ത്യൻ വാഹനവിപണിയിലെ സൂപ്പർ സ്റ്റാർ ആെരന്ന ചോദ്യത്തിന് തൽക്കാലം ഒറ്റ ഉത്തരമേ ഉള്ളൂ, മാരുതി സ്വിഫ്റ്റ്. ഇറങ്ങിയ കാലം മുതൽ ഇടതടവില്ലാതെ വിൽപനയിലും വിശ്വാസ്യതയിലും മുന്നിൽ നിൽക്കുന്ന വാഹനമാണിത്. 2005 േമയ് 25നാണ് സ്വിഫ്റ്റിനെ മാരുതി ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത്. പുറത്തിറക്കി രണ്ടുവർഷം കഴിഞ്ഞപ്പോഴേക്കും 2007ൽ ഒരുലക്ഷം സ്വിഫ്റ്റുകൾ നിരത്തിലെത്തി. ഇതേ 2007ൽ തന്നെയാണ് സ്വിഫ്റ്റിൽ മാരുതി ഫിയറ്റിെൻറ 1.3 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിൻ പിടിപ്പിച്ചത്. പിന്നെ വച്ചടി കയറ്റമായിരുന്നു.
2009ൽ മൂന്ന് ലക്ഷം, 2010ൽ അഞ്ച് ലക്ഷം എന്നിങ്ങനെ വിൽപന ഗ്രാഫ് കുതിച്ചുയർന്നു. ഇതോടെ സ്വിഫ്റ്റിനായുള്ള കാത്തിരിപ്പും വർധിച്ചു. ഒന്നും രണ്ടുമല്ല ആറുമാസം വരെ കാത്തിരുന്നും ഇന്ത്യക്കാർ ഇഷ്ടവാഹനം സ്വന്തമാക്കി. 2011 ആഗസ്റ്റിൽ ആദ്യ വട്ടം മുഖം മിനുക്കിയപ്പോഴും വൻ വരവേൽപ്പാണ് ലഭിച്ചത്. 2014ൽ കൂടുതൽ ആധുനികനായ സ്വിഫ്റ്റിനെയും കണ്ടു. കഴിഞ്ഞ വർഷമാണ് മൂന്നാം തലമുറ സ്വിഫ്റ്റിനെ പുറത്തിറക്കാനുള്ള നീക്കങ്ങൾ മാരുതി ആരംഭിച്ചത്. ആഗോള മാർക്കറ്റിൽ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ, ഇന്ത്യയിൽ അപ്രതീക്ഷിതമായി ഡിസയർ കയറിവന്നു. സ്വിഫ്റ്റിനെ 2018 ഡൽഹി ഒാേട്ടാ എക്സ്പോയിലേക്ക് മാരുതി മാറ്റിെവച്ചു. വരുന്ന ഫെബ്രുവരിയിലാണ് ആ നിർണായക മുഹൂർത്തം, സ്വിഫ്റ്റിെൻറ ഇന്ത്യപ്രവേശം.
പുതിയ സ്വിഫ്റ്റ് എന്താണെന്നും എങ്ങനാണെന്നുമെല്ലാം ഇപ്പോൾ നമുക്കറിയാം. കാരണം ആയിരക്കണക്കിന് പുത്തൻ സ്വിഫ്റ്റുകൾ വിദേശവിപണികളിൽ ഒാടുന്നുണ്ട്. രൂപത്തിൽ കാര്യമായ മാറ്റങ്ങൾ പുതിയ കാറിനുണ്ട്. മുന്നിലും പിന്നിലും മികച്ച അഴിച്ചുപണി മാരുതി നടത്തി. പുതിയ പ്ലാറ്റ്ഫോമായ ഹാർെട്ടക്കിലാണ് നിർമാണം. ബലേനൊ, പുതിയ ഡിസയർ ഒക്കെ വരുന്നത് ഇതേ അടിസ്ഥാനത്തിലാണ്. പുതിയ പ്ലാറ്റ്ഫോം വന്നതോടെ 14 എം.എം വീതിയും 20 എം.എം വീൽബേസും കൂടി. ഉള്ളിൽ കൂടുതൽ ഇടമുണ്ടായി എന്നതാണ് മെച്ചം.
10എം.എം നീളം കുറഞ്ഞിട്ടുണ്ട്. ഇത് കാര്യമാത്രപ്രസക്തമല്ലെങ്കിലും വാഹനത്തിെൻറ സ്പോർട്ടിനെസ് നിലനിർത്താൻ സഹായിക്കും. മുന്നിൽ ബമ്പറും ഗ്രില്ലും ഉൾപ്പടെ മാറി. ഇപ്പോൾ പുതിയ ഡിസയറിനെ അനുസ്മരിപ്പിക്കുന്ന രൂപമാണ്. ടെയിൽ ലാമ്പിനും കാര്യമായ രൂപമാറ്റം സംഭവിച്ചു. പിന്നിെല ഡോർ ഹാൻഡിലുകൾ സി പില്ലറിലേക്ക് മാറ്റിയത് പുതുമയാണ്. ഉള്ളിലെ നിർമാണസാമഗ്രികൾ കൂടുതൽ നിലവാരമുള്ളതായി. ഇടം വർധിച്ചതിനൊപ്പം സൗകര്യങ്ങളും കൂടി. പുതിയ സ്റ്റിയറിങ് വീലും എ.സിയുടെ നിയന്ത്രണങ്ങളും എ.സി വെൻറുകളുമെല്ലാം മികച്ചത്. പെട്രോളിലും ഡീസലിലുമായി നാല് വേരിയൻറുകൾ വീതമാണ് വരുന്നത്. രണ്ട് ഒാേട്ടാമാറ്റിക് കാറുകളുമുണ്ടാകും.
പുതിയ സ്വിഫ്റ്റിലെങ്കിലും എൻജിനുകളിൽ മാറ്റം പ്രതീക്ഷിച്ചവർ ക്ഷമിക്കുക. പഴയ 1.2ലിറ്റർ പെട്രോൾ, 1.3ലിറ്റർ ഡീസൽ എൻജിനുകൾ തെന്നയാണ് ഇത്തവണയും. ഇതൽപം നിരാശക്ക് വകനൽകുമെങ്കിലും വിലക്കുറവ്, ആവശ്യത്തിലധികം ഇന്ധനക്ഷമത തുടങ്ങിയവ ഇൗ എൻജിനുകളുടെ പ്രത്യേകതയാണ്. 5.5 മുതൽ എട്ട് ലക്ഷം വരെയാണ് പ്രതീക്ഷിക്കപ്പെടുന്ന വില.
കൂടുതൽ ആധുനികനും സുന്ദരനുമായി സ്വിഫ്റ്റെത്തുേമ്പാൾ ഒരുകാര്യം ഉറപ്പിക്കാം. വിൽപനയിൽ പുതിയ ഉയരങ്ങൾ ഇൗ ജനപ്രിയൻ സൃഷ്ടിക്കുകതന്നെ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.