മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് ടോയോട്ട മുഖം മിനുക്കി പുറത്തിറക്കും. ഗ്ലാൻസ എന്ന പേരിലാവും ബല ോനോ ടോയോട്ട ബ്രാൻഡിന് കീഴിൽ പുറത്തിറങ്ങുക. ഇരു കമ്പനികളും മോഡലുകളുടെ ക്രോസ്ബാഡ്ജിങ് നടത്താനായി കരാർ ഒപ്പിട്ടിരുന്നു. ഹോണ്ട ജാസ്, ഹ്യൂണ്ടായ് എലൈറ്റ് i20, വോക്സ്വാഗൺ പോളോ തുടങ്ങിയവക്കാണ് ഗ്ലാൻസ പ്രധാനമായും വെല്ലുവിളി ഉയർത്തുക.
നിലവിൽ നാല് എൻജിൻ ഓപ്ഷനുകളിലാണ് ബലേനോ പുറത്തിറങ്ങുന്നത്. എന്നാൽ, ഗ്ലാൻസയിൽ 1.2 ലിറ്ററിൻെറ പെട്രോൾ എൻജിൻ മാത്രമേ ഉണ്ടാവു. ബി.എസ് 6 മലിനീകരണ ചട്ടങ്ങൾ പാലിക്കുന്നതായിരിക്കും എൻജിൻ. മാനുവൽ, സി.വി.ടി ട്രാൻസ്മിഷനുകളിൽ ഗ്ലാൻസ വിപണിയിലെത്തും. ബലേനോയിൽ നിന്ന് ഡിസൈൻ ഫീച്ചറുകളിൽ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം.
റീബാഡ്ജഡ് ബലേനോയുടെ വിൽപനയും സർവീസും ടോയോട്ടയാണ് നിർവഹിക്കുക. മെയ് മാസത്തോടെ കാർ പുറത്തിറക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. ജൂണിലായിരിക്കും വിപണിയിലേക്ക് എത്തുക. ഗ്ലാൻസയുടെ വില ബലേനോയേക്കാൾ കൂടുതലയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബലേനോക്ക് പിന്നാലെ മാരുതിയുടെ വിറ്റാര ബ്രസയും ടോയോട്ടക്ക് കീഴിൽ പുറത്തിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.