പുതുതലമുറ ജി ക്ലാസിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ജർമ്മൻ വാഹന നിർമാതാക്കളായ മെഴ്സിഡെസ് ബെൻസ്. ജി 350ഡ ിയാണ് ഇന്ത്യയിൽ ബെൻസ് അവതരിപ്പിച്ചത്. ഏകദേശം 1.50 കോടിയാണ് മോഡലിെൻറ ഇന്ത്യയിലെ ഷോറും വില. എ.എം.ജിയുടെ പി ൻബലമില്ലാതെ ഡീസൽ എൻജിനുമായിട്ടാണ് ജി ക്ലാസ് ഇക്കുറി ഇന്ത്യൻ തീരം തൊടുന്നത്. റേഞ്ച് റോവർ സ്പോർട്ട്, പോർഷേ കെയ്മാൻ, ലാൻഡ് റോവർ ഡിഫൻഡർ എന്നിവയാണ് ജി ക്ലാസിന് വെല്ലുവിളി ഉയർത്തുക.
3.0 ലിറ്റർ സിക്സ് സിലിണ്ടർ ഡീസൽ എൻജിൻ 282 ബി.എച്ച്.പി പവറും 600 എൻ.എം ടോർക്കും നൽകും. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ. ഓൾവീൽ ഡ്രൈവ്, ഗ്യാസ് ഫിൽഡ് ഷോക്ക് അബ്സോർബർ എന്നിവ ഓഫ് റോഡ് യാത്രകൾക്കായി ബെൻസിെൻറ എസ്.യു.വിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പഴയ ഗ്രില്ലിന് പകരം കറുത്ത നിറത്തിലുള്ള ട്രിപ്പിൾ േസ്ലാട്ട് ഗ്രില്ലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചെറിയ എയർ ഇൻഡേക്കുകളോട് കൂടിയ പുതിയ ബംബറും മുൻ വശത്തെ സവിശേഷതയാണ്. വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റുകൾക്ക് ചുറ്റും ഡേ ടൈം റണ്ണിങ് ലൈറ്റുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പൂർണമായും ഡിജിറ്റലായ ഇൻസ്ട്രുമെേൻറഷൻ ക്ലസ്റ്ററാണ്. 12.3 ഇഞ്ച് ഡിസ്പ്ലേയോട് കൂടിയ ഇൻഫോടെയിൻമെൻറ് സിസ്റ്റവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.