റോൾസ്​ റോയ്​സ്​ വിറക്കുമോ; അത്യാഡംബരം മയ്​ബാക്​ ജി.എൽ.എസ്​ 600

ദീർഘകാലത്തെ കാത്തിരിപ്പിന്​ വിരാമമിട്ട്​ മെഴ്​സിഡെസ്​-മയ്​ബാക് ജി.എൽ.എസ്​ 600 ആഗോള വിപണിയിൽ അവതരിപ്പിച്ചു. ആ ഡംബര എസ്​.യു.വി വിപണിയിലെ തമ്പുരാക്കൻമാരായ ബ​െൻറലി ബ​െൻറയാഗ, റോൾസ്​ റോയ്​സ്​ കള്ളിനൻ, മസരട്ടി ലാവൻറ എന്നിവയേ ാട്​ നേരിട്ട്​ എറ്റുമുട്ടാൻ തന്നെയാണ്​ ജി.എൽ​.എസ്​ 600​​െൻറ ലക്ഷ്യം. നാല്​്​, അഞ്ച്​ സീറ്റ്​ ഓപ്​ഷനുകളിൽ എസ്​.യു. വി വിപണിയിലെത്തും.

4.0 ലിറ്റർ V8 എൻജിനുമായെത്തുന്ന ജി.എൽ.എസി​​െൻറ പരമാവധി കരുത്ത്​ 542 ബി.എച്ച്​.പിയാണ്​. 730 എൻ.എമ്മാണ്​ ടോർക്ക്​. 9 ജി-ട്രോണിക്​ ഓ​ട്ടോമാറ്റിക്കാണ്​ ട്രാൻസ്​മിഷൻ. ഇതിനൊപ്പം അധിക കരുത്തിനായി 48 വോൾട്ട്​ ഇ.ക്യു ബൂസ്​റ്റ്​ സിസ്​റ്റവും എസ്​.യു.വിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്​. 21 ബി.എച്ച്​.പി കരുത്തും 250 എൻ.എം ടോർക്കും അവശ്യ ഘട്ടങ്ങളിൽ ഇ.ക്യു ബൂസ്​റ്റ്​ സിസ്​റ്റം എസ്​.യു.വിക്ക്​ നൽകും. 2020 മധ്യത്തോടെ എസ്​.യു.വി ആഗോള വിപണിയിലെത്തും.

കര​ുത്തുറ്റൊരു വന്യമൃഗത്തി​​െൻറ രൂപഭാവങ്ങളാണ്​ ജി.എൽ.എസിന്​. ക്രോമിൽ പൊതിഞ്ഞതാണ്​ ഗ്രില്ലും സ്​കിഡ്​ പ്ലേറ്റും​. ബോണറ്റിലെ വരകളെല്ലാം തനത്​ ജി.എൽ.എസ്​ ശൈലിയിലാണ്​ ഡിസൈൻ ചെയ്​തിരിക്കുന്നത്​. ക്രോമിൽ തന്നെയാണ്​ ബി പില്ലറി​േൻറയും ഡിസൈൻ. ലോഗോ ഡി പില്ലറിലാണ്​ നൽകിയിരിക്കുന്നത്​. പിൻവശവും ആഡംബരം നിറച്ചാണ്​ ഡിസൈൻ ചെയ്​തിരിക്കുന്നത്​.

Full View

അത്യാഡംബരത്തോടെയാണ്​ ബെൻസ്​ ജി.എൽ.എസ്​ 600​​െൻറ ഇൻറീരിയർ ഒരുക്കിയിരിക്കുന്നത്​. ബെൻസി​​െൻറ ക്ലാസ്​ വിളിച്ചോതുന്നതാണ്​ നാപ്പ ലെതറിൽ തുന്നിയ സീറ്റുകൾ. ആകാശ കാഴ്​ചകൾ കാണാൻ വലിയ സൺറൂഫും ഒരുക്കിയിട്ടുണ്ട്​. മടക്കാവുന്ന ടേബിൾ, റഫി​ജറേറ്റർ, ഷാംപെയ്​ൻ ബോട്ടിലുകൾക്കുള്ള സ്ഥലം എന്നിവ ബെൻസ്​ ഇൻറീരിയറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്​. 12.3 ഇഞ്ച്​ സ്​ക്രീനും ഇൻറീരിയറി​​െൻറ ഭാഗമാണ്​. സുഖകരമായ യാത്രക്കായി എയർമാറ്റിക്​ എയർ സസ്​പെൻഷൻ സിസ്​റ്റം, അഡാപ്​റ്റീവ്​ ഡാപിങ്​ സിസ്​റ്റം പ്ലസ്​, ഇ ആക്​ടീവ്​ ബോഡി കൺട്രോൾ എന്നിവയെല്ലാം ബെൻസ്​ ഉൾക്കൊള്ളിച്ചിട്ടുണ്ട്​.

Tags:    
News Summary - Mercedes-Maybach SUV-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.