സാമ്പത്തിക പ്രതിസന്ധിക്കിടയിലും തരംഗമായി എം.ജി ഹെക്ടർ. കഴിഞ്ഞ 12 ദിവസത്തിനിടെ 8000 ബുക്കിങ്ങുകളാണ് എം.ജി ഹെക്ടറിന് ലഭിച്ചത്. സെപ്റ്റംബർ 29നാണ് ഹെക്ടറിൻെറ ബുക്കിങ് എം.ജി പുനഃരാരംഭിച്ചത്. കഴിഞ്ഞ ആഗസ്റ്റിൽ ഹെക്ടറിൻെറ 2000 യൂണിറ്റുകളും സെപ്റ്റംബറിൽ 2,500 യൂണിറ്റുകളും എം.ജി വിറ്റിരുന്നു.
ഹെക്ടർ പുറത്തിറക്കിയതിന് ശേഷം 6000 യൂണിറ്റുകളാണ് എം.ജി ആകെ വിൽപന നടത്തിയത്. രണ്ടാം തവണ ബുക്കിങ് തുടങ്ങിയപ്പോൾ ഹെക്ടറിൻെറ വില 2.5 ശതമാനം എം.ജി ഉയർത്തിയിരുന്നു. നിലവിൽ 12.18 ലക്ഷം മുതൽ 16.88 ലക്ഷം വരെയാണ് ഹെക്ടറിൻെറ വിവിധ വേരിയൻറുകളുടെ വില.
നിലവിൽ 15,000 ഉപഭോക്താക്കളാണ് ഹെക്ടറിനായി കാത്തിരിക്കുന്നത്. കമ്പനി വെബ്സൈറ്റിലൂടെയോ രാജ്യത്തെ 120 ഔട്ട്ലെറ്റുകളിലൂടേയോ പുതിയ ഹെക്ടർ ബുക്ക് ചെയ്യാം. 50,000 രൂപയാണ് ബുക്കിങ് തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.