ഹെക്ടറെന്ന ഒറ്റ മോഡലിൽ ഇന്ത്യയിൽ വിപ്ലവംതീർത്ത വാഹന കമ്പനിയാണ് മോറിസ് ഗാരേജ് എന്ന എം.ജി. ആ അലയൊലികൾ വിട്ടുമാറുന്നതിനുമുമ്പ് അടുത്ത വാഹനവുമായി എത്തിയിരിക്കുകയാണിവർ. ഇത്തവണ വിപണിമാറ്റങ്ങൾ ശ്രദ്ധിച്ചുള്ള വാഹനാവതരണമാണ് ഉണ്ടായിരിക്കുന്നത്.
മധ്യനിര എസ്.യു.വിയായ ഹെക്ടറിനുശേഷം എം.ജി അവതരിപ്പിക്കുന്നത് സമ്പൂർണമായൊരു വൈദ്യുത വാഹനത്തെയാണ്. പേര് ഇസഡ്.എസ് ഇ.വി. ഹ്യുണ്ടായ് അൽപകാലം മുമ്പ് അവതരിപ്പിച്ച കോനയോട് നേരിട്ട് ഏറ്റുമുട്ടുകയാണ് ഇസഡ്.എസിെൻറ നിയോഗം. വലുപ്പത്തിൽ ഹ്യൂണ്ടായുടെ തന്നെ ക്രെറ്റയോടാണ് സാമ്യം.
എം.ജി എന്ന പേരുണ്ടെങ്കിലും ഹെക്ടർ ചൈനീസ് വാഹന പതിപ്പായിരുന്നു. സായിക് എന്ന ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖല കമ്പനി ബ്രിട്ടെൻറ മോറിസ് ഗാരേജിനെ വാങ്ങി തങ്ങളുടേതാക്കിയതാണ് ചരിത്രം. മോറിസ് ഗാരേജിന് വേണ്ട ഗുണങ്ങളൊന്നും ഇല്ലാത്ത ഹെക്ടറിനെ ചൈനീസ് വിപണന കൗശലംകൊണ്ട് ജനപ്രിയമാക്കുകയായിരുന്നു സായിക്കെന്ന് സാരം. പുതിയ വാഹനമായ ഇസഡ്.എസിന് യഥാർഥ എം.ജികളോട് കൂടുതൽ സാമ്യമുണ്ട്.
കോമ്പാക്ട് എസ്.യു.വികളുണ്ടാക്കി പ്രശസ്തരാണ് മോറിസ് ഗാരേജ്. പുതിയ ഇ.വിയും ഒരു കോമ്പാക്ട് എസ്.യു.വിയാണ്. ഹെക്ടറിനെ അപേക്ഷിച്ച് നിർമാണ നിലവാരവും വാഹന നിയന്ത്രണവുമെല്ലാം കൂടുതലാണിതിൽ. ചൈനയിൽ എം.ജി പ്രവർത്തിക്കുന്നത് ഫോക്സ്വാഗൺ ഗ്രൂപ്പുമായി ചേർന്നാണ്. പസാറ്റിലും ഒാഡിയിലും മറ്റും കാണുന്നതരം സ്വിച്ചുകളും ഡിസൈൻ രീതികളും ഇസഡ്.എസിൽ കണ്ടാൽ അത്ഭുതപ്പെടേണ്ട. 20 ലക്ഷത്തിന് മുകളിൽ വിലവരുന്ന അൽപം ആഡംബരക്കാരനാണിവൻ.
44.5 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 142 എച്ച്.പി കരുത്തും 353 എൻ.എം ടോർക്കും ബാറ്ററി ഉൽപാദിപ്പിക്കും. ഒറ്റ ചാർജിൽ 340 കിലോമീറ്റർ സഞ്ചരിക്കുമെന്നാണ് അവകാശവാദം. എ.ആർ.ആർ.െഎ അംഗീകരിച്ച ഇന്ധനക്ഷമതയാണിത്. 260 മുതൽ 290 വരെയൊക്കെ റോഡിൽ പ്രതീക്ഷിച്ചാൽ മതി. മൂന്ന് ഡ്രൈവ് മോഡുകളുണ്ട് വാഹനത്തിന്. ഇക്കോയിൽ ഭേദപ്പെട്ട മൈലേജ് കിട്ടും. സ്പോർട്സ് മോഡിലിട്ട് പറപ്പിച്ചാൽ 150 കഴിയുേമ്പാഴേക്ക് വഴിയിൽ കിടക്കും.
ആധുനിക െഎ സ്മാർട്ട് വോയ്സ് കമാൻഡ് സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്. ഹെക്ടറിനെപ്പോലെ സമ്പൂർണമായി ടച്ച് സ്ക്രീനിലല്ല വാഹനനിയന്ത്രണങ്ങൾ. ആവശ്യത്തിന് സ്വിച്ചുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വളരെവലിയ പനോരമിക് സൺറൂഫ് ആകർഷകമാണ്. സമ്പൂർണമായും നിശ്ശബ്ദമായ കാബിനിൽ കയറി വാഹനം സ്റ്റാർട്ടാക്കി ആക്സിലേറ്ററിൽ കാലമർത്തിയാൽ കുതിച്ചുപായുന്ന അനുഭവം ഇസഡ്.എസ് തരും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗമാർജിക്കാൻ വെറും 8.5 സെക്കൻഡ് മതി. തൽക്കാലം സാധാരണക്കാർക്ക് അപ്രാപ്യമാണെങ്കിലും എം.ജി മുന്നിൽ നടക്കുകയാണ്. ശോഭനമായൊരു വൈദ്യുത ഭാവിയിലേക്കുള്ള മികച്ച നീക്കമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.