നൂറ് വർഷത്തിലധികം പഴക്കമുള്ള, ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ കാറോട്ട മത്സര ചരിത്രമാണ് മോണ്ടേ കാർലോയുടേത്. 1911ൽ തുടങ്ങി ഇന്നും ഒളിമങ്ങാതെനിൽക്കുന്ന ത്രസിപ്പിക്കുന്ന കഥയാണിത്. ഇൗ പാരമ്പര്യത്തിന് പ്രണാമം അർപ്പിക്കാനാണ് സ്കോഡ തങ്ങളുടെ വാഹനങ്ങളുടെ മോണ്ടേകാർലോ എഡിഷനുകൾ അവതരിപ്പിക്കുന്നത്.
റാപ്പിഡിെൻറ മോണ്ടേകാർേലാ പതിപ്പ് സ്കോഡ പുറത്തിറക്കി. വില 10.75 ലക്ഷം. രണ്ട് നിറങ്ങളിൽ വാഹനം ലഭിക്കും. കറുത്ത മേൽക്കൂരയുള്ള ചുവന്നതും വെളുത്തതുമായ കാറുകളാണ് പുറത്തിറക്കിയത്. സാധാരണ റാപ്പിഡുകളേക്കാൾ ആകർഷകമാണ് മോണ്ടേകാർലോകൾ. കറുപ്പിെൻറ ധാരാളിത്തമാണ് പുറംവശത്തിന്. ഗ്രില്ല്, ൈസഡ് മിററുകൾ, ടെയിൽ ഗേറ്റ് എന്നിവയെല്ലാം കറുത്തതാണ്.
എൻജിനുകൾ റാപ്പിഡിലേത് തന്നെ. 1.5ലിറ്റർ ടി.ഡി.െഎ, എൻജിന് 21.72 കിലോമീറ്റർ ഇന്ധനക്ഷമത ലഭിക്കും. 1.6ലിറ്റർ എം.പി.െഎ െപേട്രാൾ വിഭാഗത്തിൽ 15.41മൈലേജ് പ്രതീക്ഷിക്കാം. എ.ബി.എസ്, പകൽ ലൈറ്റുകൾ, ഇരട്ട എയർബാഗ് എന്നിവ ലഭ്യമാണ്. ഡി.എസ്.ജി വേരിയൻറിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് പോലുള്ള ആധുനിക സംവിധാനങ്ങളുമുണ്ട്. മഴയിൽ തനിയെ പ്രവർത്തിക്കുന്ന വൈപ്പർ, ക്രൂസ് കൺട്രോൾ, പിന്നിലെ കാമറ, 6.5ഇഞ്ച് ടച്ച് സ്ക്രീൻ, 460ലിറ്റർ ബൂട്ട് എന്നിവയൊക്കെയും േമാണ്ടേകാർലോക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.