മുംബൈ: മാരുതിയുടെ ജനപ്രിയ മോഡലായ സ്വിഫ്റ്റിെൻറ പരിഷ്കരിച്ച പതിപ്പ് അടുത്ത വർഷം ഇന്ത്യയിൽ പുറത്തിറങ്ങും. കാറിെൻറ ചിത്രങ്ങൾ നേരത്തെ തന്നെ പുറത്തായെങ്കിലും ഫീച്ചേഴ്സിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരുന്നത് ഇപ്പോഴാണ്.
ഡിസൈൻ
ബേലനോയുടെ പ്ലാറ്റ്ഫോമിൽ ഭാരം കുറച്ചാവും കാർ വിപണിയിലെത്തുക. ഡിസൈനിൽ കാര്യമായ മാറ്റങ്ങൾക്ക് മാരുതി മുതിർന്നിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ക്ലാംഷെൽ ശൈലിയിലുള്ള ബോണറ്റും പുതിയ ഹെഡ്ലാമ്പും കാറിന് മികച്ച ലുക്ക് പ്രദാനം ചെയ്യും. ഒാഡിയിലുള്ള തരത്തിലുള്ള ഗ്രില്ലാണ് സ്വിഫ്റ്റിന്. വീലുകൾക്ക് ചുറ്റും എയർ കർട്ടനും മാരുതി നൽകിയിരിക്കുന്നു. ഹെഡ്ലാമ്പിന് താഴെയായി ഫോഗ്ലാമ്പും ഇണക്കിച്ചേർത്തിരിക്കുന്നു.
ഇൻറീരിയർ
ലോകോത്തര നിലവാരത്തിലുള്ള ഇൻറീരിയറാണ് സ്വിഫ്റ്റിന്. പുതിയ ഡിസയറിൽ മാരുതി പരീക്ഷിച്ച ഇൻറീരിയർ തന്നെയാവും സ്വിഫ്റ്റിനും. ടച്ച് സ്ക്രീനോട് കൂടിയ ഇൻഫോടെയിൻമെൻറ് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത. ഇതിൽ ആപ്പിൾ കാർ പ്ലേ കൂട്ടിച്ചേർക്കുമെന്നാണ് അറിയുന്നത്. ഇൻറീരിയറിൽ ബേലനോേയാടും ബ്രസയോടുമാണ് സ്വിഫ്റ്റിന് സാമ്യം.
എഞ്ചിൻ
എഞ്ചിനിൽ കാര്യമായ മാറ്റങ്ങൾക്ക് മാരുതി മുതിരില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ. 1.3 ലിറ്റർ ഡീസൽ എഞ്ചിനും, 1.2 ലിറ്റർ പെട്രോൾ എഞ്ചിനും കാറിനുണ്ടാകും. 1 ലിറ്ററിെൻറ ടർബോചാർജഡ് ബൂസ്റ്റർജെറ്റ് പെട്രോൾ എഞ്ചിൻ കമ്പനി അവതരിപ്പിക്കാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.