ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപന സെഗ്മെൻറാണ് എൻട്രി ലെവൽ ഹാച്ച് ബാക്കുകളുടേത്. ബജറ്റ് ഹാച്ചുകളിൽ മോഡലുകളുമായി സാന്നിധ്യമറിയിക്കാൻ കാർ നിർമാതക്കളെല്ലാം തന്നെ ശ്രമിക്കാറുണ്ട്. ഹ്യുണ്ടായും ഇക്കാര്യത്തിൽ വ്യത്യസ്തരല്ല. ഇയോണാണ് സെഗ്മെൻറിലെ ഹ്യുണ്ടായിയുടെ പ്രധാന തുറുപ്പ് ചീട്ട്. അടുത്ത വർഷം മുതൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാവുന്നതോടെ എച്ച്.എ പ്ലാറ്റഫോമിലെത്തുന്ന ഇയോണിന് തിരിച്ചടി നേരിടും. ഇതിൽ മുന്നിൽ കണ്ടാണ് സാൻട്രോയെ വീണ്ടും വിപണിയിലെത്തിക്കാൻ ഹ്യൂണ്ടായ് ഒരുങ്ങുന്നത്.
െഎ ടെന്നിന് കരുത്ത് പകർന്ന പി.എ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാവും പുതിയ സാൻട്രോ വിപണിയിലെത്തുക. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകളനുസരിച്ച് ഇൗ വർഷം തന്നെ സാൻട്രോയെ കമ്പനി നിരത്തിലെത്തിച്ചേക്കും. കാർ ടെസ്റ്റ് ചെയ്യുന്നതിെൻറ ദൃശ്യങ്ങൾ ഇപ്പോൾ തന്നെ സാമുഹിക മാധ്യമങ്ങളിൽ വൈറലാണ്.
1.1, 1.2 ലിറ്റർ പെട്രോൾ എൻജിനാണ് സാൻട്രോക്ക് കരുത്ത് പകരുക. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ്. ഒാേട്ടാമാറ്റിക് ട്രാൻസ്മിഷനും കാറിലുണ്ടാവും. 70 പി.എസ് പവറും 100 എൻ.എം ടോർക്കും എൻജിൻ നൽകും. 1997ലാണ് സാൻട്രോയെ ഹ്യൂണ്ടായി നിരത്തിലെത്തിച്ചത്. 2014ലാണ് ഇന്ത്യയിലെ ഏറ്റവും മികച്ച കാറായി സാൻട്രോയെ തെരഞ്ഞെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.