കരുത്ത് കൂട്ടി പുതിയ ഫീച്ചറുകളുമായി റേഞ്ച് റോവർ വെലാർ പുറത്തിറങ്ങി. വെലാറിെൻറ എസ്.വി ഒാേട്ടാബയോഗ്രഫ ി എഡിഷനാണ് റേഞ്ച് റോവർ അവതരിപ്പിച്ചത്. 543 ബി.എച്ച്.പി കരുത്തും 680 എൻ.എം ടോർക്കുമേകുന്ന 5.0 ലിറ്റർ വി 8 സൂപ്പർചാ ർജ്ഡ് എൻജിൻ കരുത്തിലാണ് വെലാറിെൻറ പുതിയ പതിപ്പ് വിപണിയിലെത്തിയിരിക്കുന്നത്.
4.5 സെക്കൻഡിൽ വാഹനം 100 കിലോ മീറ്റർ വേഗത കൈവരിക്കും. മണിക്കൂറിൽ 274 കിലോ മീറ്ററാണ് പരമാവധി വേഗം. മുൻ മോഡലിൽ നിന്ന് മാറി വലിയ എയർ ഇൻഡേക്കോട് കൂടിയ ഗ്രില്ലും ബംബറുമാണ് മറ്റൊരു സവിശേഷത. പ്രീമിയം നിലവാരത്തിലാണ് ഇൻറീരിയർ ഒരുക്കിയിരിക്കുന്നത്.
സോഫ്റ്റ് ടച്ച് സ്പോർട്ട് സ്റ്റിയറിങ് വിൽ, പ്രത്യേകം രൂപകൽപ്പന ചെയ്ത അലുമിനിയം ഗിയർ ഷിഫ്റ്റ് പാഡ്, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം എന്നിവയും ഇൻറീരിയറിെൻറ സവിശേഷതകളാണ്. 20 തരത്തിൽ ക്രമീകരിക്കാൻ സാധിക്കുന്നതും ചൂടു തണുപ്പും ക്രമീകരിക്കാൻ കഴിയുന്നതും, മസാജ് സംവിധാനമുള്ള മുൻ നിര സീറ്റുകളും വാഹനത്തിന് റേഞ്ച് റോവർ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.