നിസാെൻറ കോംപാക്ട് എസ്.യു.വി കിക്ക്സിെൻറ ബുക്കിങ് തുടങ്ങുന്നു. ഡിസംബർ 14 മുതൽ കിക്സിെൻറ ബുക്കിങ് ആരംഭിക്കുമെന്നാണ് നിസാൻ അറിയിച്ചിരിക്കുന്നത്. ജനുവരിയിലാവും കാർ വിപണിയിലെത്തുക. നേരെത്ത ഡിസംബർ 10 മുതൽ ബു ക്കിങ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും നീണ്ടു പോവുകയായിരുന്നു.
സ്പോർട്ടിയായ രൂപമാണ് കി ക്ക്സിനായി നിസാൻ നൽകിയിരിക്കുന്നത്. ഹെഡ്ലാമ്പ്, ഫോഗ്ലാമ്പ്, ബോണറ്റ് തുടങ്ങിയവെയല്ലാം സ്പോർട്ടി ലുക്കിലാണ്. വലിയ എയർ ഡാമും ബംബറിൽ ഇടംപിടിച്ചിട്ടുണ്ട്. സ്പോക്ക് അലോയ് വീലുകൾ, ഷാർക്ക് ഫിൻ ആൻറീന, സ്കിഡ് പ്ലേറ്റ്, പ്ലാസ്റ്റിക് ക്ലാഡിങ് എന്നിവയെല്ലാമാണ് എക്സ്റ്റീരിയറിലെ പ്രധാന സവിശേഷതകൾ.
ബ്ലാക്കിെൻറയും ബ്രൗണിെൻറയും സംയോജനമാണ് ഇൻറീരിയർ. ഡാഷ്ബോർഡിലെയും ഡോറിലെയും ബ്രൗൺ പാനൽ ലെതറിൽ നിർമിച്ചതാണ്. ലെതറിൽ തന്നെയുള്ള സീറ്റുകളും സ്റ്റിയറിങ് വീലുകളും കാറിന് ആഡംബരം നൽകുന്നുണ്ട്. ഇതിനൊപ്പം ഡിജിറ്റൽ ഇൻസ്ട്രുമെേൻറഷൻ ക്ലസ്റ്ററും ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റവും നൽകിയിട്ടുണ്ട്.
104 ബി.എച്ച്.പി കരുത്തും 142 എൻ.എം ടോർക്കുമേകുന്ന 1.5 ലിറ്റർ പെട്രോൾ എൻജിനിലും 108 ബി.എച്ച്.പി കരുത്തും 240 എൻ.എം ടോർക്ക് നൽകുന്ന ഡീസൽ എൻജിനിലും മോഡൽ വിപണിയിലെത്തും. ആറ് സ്പീഡ് മാനുവൽ ആയിരിക്കും ട്രാൻസ്മിഷൻ. 10 മുതൽ 15 ലക്ഷം വരെയായിരിക്കും വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.