വിജയഗാഥ രചിക്കാനൊരുങ്ങി കിക്സ്

ഗ്രേറ്റ് റാൻ ഒാഫ് കച്ചിലൂടെ പുതിയ നിസാൻ കിക്സ് കുതിച്ച് പായുകയാണ്. ചുറ്റും മണൽപരപ്പ്​. പതിയെ വെളുത്ത ഉപ്പ​​ുപ ാടങ്ങൾ തെളിഞ്ഞ് തുടങ്ങി. 7500 സ്ക്വയർ കി.മീറ്റർ വ്യാപിച്ച് കിടക്കുന്ന വെളുത്ത മരുഭൂമിയിലേക്കാണ് പാച്ചിൽ. വാഹനത്ത ിനുള്ളിൽ സുഖകരമായ തണുപ്പ്. നല്ല വലിപ്പമുള്ള വാഹനമാണ് കിക്സ്. പ്രധാന എതിരാളിയായ ക്രെറ്റയെക്കാൾ നീളവും വീതിയും കൂടുതലുണ്ട്. കുറേനാൾ മുമ്പ് റെനൊ പുറത്തിറക്കിയ കാപ്ചറി​െൻറ ജനിതകഘടകങ്ങൾ അതേപടി കൂട്ടിയോജിപ്പിച്ചാണ് നിസാ ൻ കിക്സിനെ നിർമിച്ചിരിക്കുന്നത്. ഷാസിയും എൻജിനുമൊക്കെ കാപ്ചറിലേത് തന്നെ.

പ​േക്ഷ, കാപ്ചറിനേക്കാൾ 55 എം.എം ന ീളവും 32 എം.എം ഉയരവും കൂടുതലുണ്ട്. രൂപത്തിൽ കൂപ്പേകളോട് സമാനമായ അഴകളവുകളാണ്. കൂപ്പേകൾ തറയോടൊട്ടി നിൽക്കുമെങ്കിൽ കിക്സ് തലയുയർത്തി നിവർന്നിരിക്കുകയാണെന്ന് മാത്രം. 210 എം.എം എന്ന മികച്ച ഗ്രൗണ്ട് ക്ലിയറൻസും 17 ഇഞ്ച് അലോയ് വീലുകളും ചേരുേമ്പാൾ ശ്രദ്ധിക്കപ്പെടുന്ന രൂപഭാവങ്ങൾ കൈവരുന്നുണ്ട് വാഹനത്തിന്.

ഒാേട്ടാമാറ്റിക് എൽ.ഇ.ഡി ഹെഡ്​ലൈറ്റുകളാണ്. ഡെ ടൈം റണ്ണിങ് ലാമ്പുമുണ്ട്. ഇൗ വിഭാഗത്തിലെ ഏറ്റവും പുതിയ ചില കൂട്ടിച്ചേർക്കലുകൾ എടുത്ത് പറയേണ്ടതാണ്. അതിൽ ഏറ്റവും പ്രധാനം 360 ഡിഗ്രി കാമറയാണ്. ആഡംബര വാഹനങ്ങളിൽ മാത്രം കണ്ടിരുന്ന സവിശേഷതയാണിത്. ചെറുകാർ േപാലെ കൈകാര്യം ചെയ്യാൻ കാമറകൾ സഹായിക്കും. ഒരു സ്വിച്ച് ഞെക്കിയാൽ മുൻ കാമറ മാത്രമായി തെളിയുന്നത് പാർക്കിങ് കൂടുതൽ ആനന്ദകരമാക്കും. മറ്റൊരു സവിശേഷത ഇക്കോ മോഡി​െൻറ കടന്നുവരവാണ്. ഇന്ധനക്ഷമതയിൽ താൽപര്യമുള്ളവർക്ക് ഇതുപയോഗിക്കാം. ഉൾഭാഗം മികച്ച നിലവാരമുള്ളതാണ്​. ഡാഷ് ബോർഡിലെ പതുപതുപ്പുള്ള തുകൽ സാന്നിധ്യം, എട്ട് ഇഞ്ച് ഫ്ലോട്ടിങ് ടച്ച് സ്ക്രീൻ, ഫിറ്റിലും ഫിനിഷിലുമുള്ള മികച്ച നിലവാരം എന്നിവ വേഗം ശ്രദ്ധയിൽപ്പെടും. സ്​റ്റിയറിങ് വീൽ മനോഹരമെങ്കിലും അൽപം ചെറുതാണെന്ന് തോന്നും.

ഡ്രൈവർ സീറ്റിലിരിക്കുേമ്പാൾ പുറത്തുനിന്ന് കാണുന്നത്രയും എസ്.യു.വി ആണെന്ന തോന്നലുണ്ടാക്കാത്തത് പോരായ്മയാണ്. ഉയർന്ന് ചുറ്റും കാണുന്ന രീതിയിലുള്ള സീറ്റിങ് പൊസിഷനല്ല കിക്സിേൻറത്. കാറുകൾക്ക് സമാനമായ കാഴ്​ചയാണ് വാഹനത്തിന് അകത്തുനിന്ന് ലഭിക്കുന്നത്. കോർണറിങ് ഹെഡ്​ലൈറ്റ്്്, ക്ലൈമറ്റിക് കൺട്രോൾ എ.സി, റെയിൻ സെൻസർ വൈപ്പർ, ഹിൽ ​േഹാൾഡ് അസിസ്​റ്റ്​, വെഹിക്ൾ ഡൈനാമിക് കൺട്രോൾ, ഡിജിറ്റൽ സ്പീഡോമീറ്റർ, നാല് എയർബാഗുകൾ, ക്രൂസ് കൺട്രോൾ തുടങ്ങിയവ എടുത്തുപറയേണ്ട സവിശേഷതകളാണ്. സൺറൂഫ്, കർട്ടൻ എയർബാഗുകൾ, വയർലസ്​ ഫോൺ ചാർജിങ് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടില്ല. ഇവയിൽ പലതും പ്രധാന എതിരാളിയായ ക്രെറ്റയിലുണ്ട്.

രണ്ട് എൻജിനുകളാണ് കിക്സിനുള്ളത്. 1.5 ലിറ്റർ പെട്രോൾ എൻജിൻ 106 പി.എസ് പവറും 142 എൻ.എം ​േടാർക്കും ഉൽപാദിപ്പിക്കും. 1.5 ലിറ്റർ ഡീസൽ എൻജിൻ കാപ്ചറിലേത് ത​െന്ന. 110 പി.എസ് കരുത്തും 240 എൻ.എം ടോർക്കും പുറത്തുവിടാൻ ശേഷിയുള്ള എൻജിനാണിത്. തൽക്കാലം മാനുവൽ ഗിയർബോക്സ് മാത്രമേ നിസാൻ നൽകുന്നുള്ളൂ. ഡീസൽ എൻജിൻ തീരെ നിശ്ശബ്​ദമാണെന്ന് പറയാനാകില്ല. മികച്ച ഹാൻഡിലിങ് കിക്സി​െൻറ സവിശേഷതയാണ്.

ഹൈവേകളിൽ നല്ല കുതിപ്പ് നൽകുന്നുണ്ട്. ഏറെ ആധുനികവും മികച്ചതുമായ ഗുണങ്ങളുടെ സങ്കലനമാണ് പുതിയ കിക്സ്. എന്തായിരിക്കും ഭാവിയെന്നത് വില നിശ്ചയിച്ച ശേഷമേ പറയാനൊക്കൂ. 10 ലക്ഷത്തിൽ തുടങ്ങി 15ലക്ഷത്തിലാണ് വില അവസാനിക്കുന്നതെങ്കിൽ നിസാന് ആശങ്കപ്പെടേണ്ടിവരില്ല.

Tags:    
News Summary - nissan kicks -hotwheels News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.