ഇന്ത്യയിൽ അതിവേഗം വളരുന്ന വാഹന വിഭാഗമാണ് എസ്.യു.വികളുടേത്. ഇൗ വിപണിയിൽ കണ്ണുംനട്ട് നിരവധി വാഹനനിർമാതാക് കളാണ് മോഡലുകൾ പുറത്തിറക്കുന്നത്. ഇൗ സെഗ്മെൻറിൽ കിക്സ് എന്ന ചെറു എസ്.യു.വി പുറത്തിറക്കി ആധിപത്യം സ ൃഷ്ടിക്കാനാണ് നിസാെൻറ ശ്രമം. 9.55 ലക്ഷം മുതൽ 14.65 ലക്ഷം വരെയാണ് കിക്സിെൻറ ഷോറൂം വില. പുറത്തിറക്കലിന് മുന്നോടിയായി കിക്സിെൻറ ബുക്കിങ് കമ്പനി നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.
ഡസ്റ്ററിെൻറ എം സീറോ പ്ലാറ്റ്ഫോമിെൻറ പരിഷ്കരിച്ച പതിപ്പിലാണ് കിക്സ് എത്തുന്നത്. വി ആകൃതിയിലുള്ള ഗ്രിൽ, പ്രൊജക്ടർ ഹെഡ്ലാമ്പ്, ഡേ ടൈം റണ്ണിങ് ലൈറ്റുകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവിങ് സീറ്റ്, ഇലക്ട്രിക്കലായി അഡ്ജസ്റ്റ് ചെയ്യാവുന്ന മിററുകൾ, റിയർ എ.സി വെൻറ്, 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം, 360 ഡിഗ്രി കാമറ എന്നിവയാണ് മോഡലിെൻറ പ്രധാന പ്രത്യേകതകൾ.
1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എൻജിനുകളിൽ കിക്സ് വിപണിയിലെത്തും. 105 ബി.എച്ച്.പിയാണ് പരമാവധി കരുത്ത്. 142 എൻ.എം ടോർക്കും പെട്രോൾ എൻജിനിൽ നിന്ന് ലഭിക്കും. 108 ബി.എച്ച്.പി കരുത്തും 240 എൻ.എം ടോർക്കുമാണ് ഡീസൽ എൻജിൻ നൽകുക. പെട്രോൾ മോഡലിന് ലിറ്റററിന് പരമാവധി 14.23 കിലോമീറ്ററും ഡീസലിന് 20.4 കിലോമീറ്ററുമാണ് മൈലേജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.