കാലിഫോർണിയ: ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ വാഹനപ്രേമികളുടെ മനസിൽ ഇടംപിടിച്ച 1965 ആസ്റ്റൺ മാർട്ട് ഡി.ബി 5 ല േലത്തിന് വെക്കുന്നു. അമേരിക്കയിലെ ഒരു ലേല കമ്പനിയാണ് കാർ വിൽപനക്ക് വെച്ചിരിക്കുന്നത്. ഏകശേം 40 മുതൽ 60 ലക്ഷം വരെയായിരിക്കും ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ തരംഗമായ കാറിൻെറ വില.
ഗോൾഡ്ഫിംഗർ, തണ്ടർബാൾ എന്നീ രണ്ട് ചിത്രങ്ങളിലാണ് ഡി.ബി 5 ജെയിംസ്ബോണ്ടിൻെറ സാരഥിയായി എത്തിയത്. ഇതിൽ തണ്ടർബാൾട്ടിൻെറ പ്രചാരണാർഥം കാർ അമേരിക്ക മുഴുവൻ സഞ്ചരിക്കുകയും ചെയ്തു.
ശത്രുക്കളെ തുരുത്താൻ ബോണ്ടിനെ സഹായിക്കുന്ന നിരവധി ഗാഡ്ജറ്റുകളുമായിട്ടായിരുന്നു കാർ നിർമിച്ചത്. ബുള്ളറ്റ് പ്രൂഫ് സ്ക്രീൻ, തിരിയുന്ന നമ്പർ പ്ലേറ്റുകൾ, ഫെൻഡറുകളിൽ മിഷ്യൻ ഗൺ, ശത്രുകൾ അടുത്തെത്താതിരിക്കാൻ സ്ലാഷറുകൾ, പാസഞ്ചർ സീറ്റ് ഒഴിവാക്കാനുള്ള സംവിധാനം തുടങ്ങി നിരവധി പ്രത്യേകതകളുമായിട്ടാണ് കാർ അന്ന് പുറത്തിറങ്ങിയത്. റൈറ്റ് ഹാൻഡ് ൈഡ്രവായ ഡി.ബി 5ൽ രണ്ട് പേർക്ക് സഞ്ചരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.