ജനപ്രിയ മോഡലായ സ്വിഫ്റ്റിെൻറ രണ്ടാം തലമുറയുടെ ഉൽപാദനം മാരുതി പൂർണമായും നിർത്തുന്നു. 2018ൽ പുതിയ സ്വിഫ്റ്റ് വിപണിയിലവതരിപ്പിക്കുന്നതിെൻറ ഭാഗമായാണ് പഴയതിെൻറ ഉൽപാദനം മാരുതി നിർത്തുന്നത്. രണ്ടാം തലമുറ സ്വിഫ്റ്റ് നിർമാണശാലയിൽ നിർമിക്കുന്നതിെൻറ ചിത്രങ്ങൾ പുറത്ത് വിട്ടാണ് മാരുതി കാറിന് യാത്രയയപ്പ് നൽകിയത്. രാജകീയമായ യാത്ര അവസാനിച്ചു. ഇനി പുതിയ തുടക്കമെന്ന് രണ്ടാം തലമുറയിലെ അവസാന മോഡലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 2018 തുടക്കത്തിൽ പുതിയ സ്വിഫ്റ്റ് ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
സ്വിഫ്റ്റിെൻറ ഉൽപാദനം നിർത്തുന്നത് സംബന്ധിച്ച വാർത്തകളോട് ഒൗദ്യോഗികമായി പ്രതികരിക്കാൻ മാരുതി തയാറായിട്ടില്ല. പുതിയ സ്വിഫ്റ്റിനെ എന്ന് അവതരിപ്പിക്കുമെന്നത് സംബന്ധിച്ചും വ്യക്തതയില്ല.
2005ലാണ് ഇന്ത്യയിൽ സ്വിഫ്റ്റിനെ മാരുതി അവതരിപ്പിക്കുന്നത്. ആഗോള വിപണിയിൽ മൂന്നാം തലമുറ സ്വിഫ്റ്റാണ് ഇപ്പോൾ വിപണിയിലുള്ളത്. 1.3 ലിറ്റർ പെട്രോൾ എൻജിനോട് കൂടിയാണ് ഒന്നാം തലമുറ സ്വിഫ്റ്റ് വിപണിയിലെത്തിയത്. 2007ൽ മോഡലിനെ മാരുതി പരിഷ്കരിച്ചിറക്കി. ഫിയറ്റിെൻറ 1.3 ലിറ്റർ ഡീസൽ എൻജിൻ സ്വിഫ്റ്റിനൊപ്പം മാരുതി കൂട്ടി. 2010ൽ 1.2 ലിറ്റർ കെ സിരീസ് എൻജിനും സ്വിഫ്റ്റിന് കൂട്ടായെത്തി. 2011ലാണ് രണ്ടാം തലമുറ സ്വിഫ്റ്റ് ഇന്ത്യൻ വിപണിയിലെത്തിയത്. 2014ൽ മോഡലിനെ മാരുതി പരിഷ്കരിച്ചിറക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.