ഇതാണ്​ രത്തൻ ടാറ്റയുടെ സ്വപ്​ന വാഹനം

രത്തൻ ടാറ്റയുടെ സ്വപ്​ന വാഹനമായ റേഞ്ച്​ റോവർ വെലാർ ഇന്ത്യൻ വിപണിയിൽ. എസ്​, എസ്​.ഇ, എച്ച്​.എസ്​.ഇ എന്നിങ്ങനെ മൂന്ന്​ വകഭേദങ്ങളിൽ വെലാർ ലഭ്യമാകും. 78.3 ലക്ഷം രൂപ മുതൽ 1.37 കോടി രൂപ വരെയാണ്​ വെലാറി​​​െൻറ വില. വിദേശത്ത്​ നിർമിച്ച്​ ഇറക്കുമതി ചെയ്യുന്നതിനാലാണ്​ വെലാറിന്​ ഇത്രയും വില. 

ടാറ്റ ഗ്രൂപ്പ്​ ചെയർമാൻ രത്തൻ ടാറ്റയുടെ സ്വപ്​ന പദ്ധതി എന്ന നിലയാണ്​ വെലാറി​​​െൻറ ഡിസൈനും രൂപകൽപനയും ടാറ്റ നിർവഹിച്ചത്​. ഒൗഡി ക്യു 7, പോർഷെ മെക്കാൻ, ബി.എം.ഡബ്​ളിയു എക്​സ്​ 5, മെഴ്​സിഡെസ്​ ജി.എൽ.ഇ, ജാഗ്വാർ എഫ്​-പേസ്​ തുടങ്ങിയ മോഡലുകൾക്കാവും വെലാർ വെല്ലുവിളി ഉയർത്തുക.

ഫോയിൽ-സ്​റ്റാമ്പഡ്​ ഗ്രിൽ, ലേസർ ടെക്​നോളജിയുള്ള ഹെഡ്​ലൈറ്റ്​,​ അലുമിനിയം ആർക്കിടെക്​ചർ എന്നിവയെല്ലാമാണ്​ വെലാറി​​​െൻറ പ്രധാന പ്രത്യേകതകൾ. നീളമേറിയ പനോരമിക്​ സൺറൂഫാണ്​ മറ്റൊരു സവിശേഷത. അകത്തളങ്ങളും ആഡംബരം ഒട്ടും ചോരാതെ തന്നെ ടാറ്റ ഡിസൈൻ ചെയ്​തിരിക്കുന്നു. 10 ഇഞ്ച്​ ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​​െൻറ്​ സിസ്​റ്റം​ അകത്തളത്തെ മികച്ചതാക്കുന്നു. മുന്തിയ ഇനം തുകലിലാണ്​ ഇൻറീരിയറി​​​െൻറ ഡിസൈൻ നിർവഹിച്ചിരിക്കുന്നത്​. 3.0 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ഡീസൽ, 2.0 ലിറ്റർ പെട്രോൾ എൻജിനിലും വെലാർ ലഭ്യമാകും.

 

Full View

2.0 ലിറ്റർ പെട്രോൾ എഞ്ചിൻ രണ്ട്​ ട്യുണിൽ പുറത്തിറങ്ങും. ഒന്ന്​ 147 ബി.എച്ച്​.പി കരുത്തും 430 എൻ.എം ടോർക്കും മറ്റൊന്ന്​ 240 ബി.എച്ച്​.പി കരുത്തും 500 എൻ.എം ടോർക്കുമേകും. 236 ബി.എച്ച്​.പി കരുത്തും 500 എൻ.എം ടോർക്കുമേകുന്നതാണ്​ 2.0 ലിറ്റർ ഡീസൽ എൻജിൻ. 3.0 ലിറ്റർ ഡീസൽ എൻജിൻ 295 ബി.എച്ച്​.പി കരുത്തും 700 എൻ.എം ടോർക്കുമേകും. റേഞ്ച്​ റോവർ ഇവോകിനും സ്​പോർട്ടിനും ഇടയിലാണ്​ വെലാറി​​​െൻറ സ്ഥാനം.

Tags:    
News Summary - Range Rover Velar-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.