റേഞ്ച്​ റോവർ സ​്​പോർട്ടി​െൻറ പുതിയ വകഭേദം പുറത്തിറങ്ങി

ജാഗ്വാർ ലാൻഡ്​ റോവർ റേഞ്ച്​ റോവർ സ്​പോർട്ടി​​െൻറ പുതിയ വകഭേദം പുറത്തിറക്കി. 2 ലിറ്റർ പെട്രോൾ എൻജിൻ കൂട്ടി ച്ചേർത്താണ്​ പുതിയ സ്​പോർട്ടി​​െൻറ അവതാരപ്പിറവി. എസ്​, എസ്​.ഇ, എച്ച്​.എസ്​.ഇ എന്നിങ്ങനെ മൂന്ന്​ വകഭേദങ്ങളിലെത ്തുന്ന മോഡലിന്​ 86.71 ലക്ഷമാണ്​ ഷോറും വില.

2 ലിറ്റർ ട്വിൻ സ്​ക്രോൾ ടർബോചാർജർ പെട്രോൾ എൻജിൻ 296 ബി.എച്ച്​.പി കരുത്തും 400 എൻ.എം ടോർക്കുമേകും. 7.1 സെക്കൻഡിൽ 0-100ലേക്ക്​ കുതിക്കാനും സ്​പോർട്ടിനാകും. നേരത്തെ 3 ലിറ്റർ ഡീസൽ എൻജിനിൽ മാത്രമാണ്​ സ്​പോർട്ട്​ പുറത്തിറങ്ങിയിരുന്നത്​. ഡീസൽ വകഭേദത്തിൽ പുറത്തിറങ്ങിയ സ്​പോർട്ടിന്​ 99.48 ലക്ഷം മുതൽ 1.74 കോടി രൂപ വരെയായിരുന്നു വില.

റേഞ്ച്​ റോവറി​​െൻറ തനത്​ ശൈലിയിൽ നിന്ന്​ മാറാതെ എങ്കിലും പുതിയതെന്ന്​ തോന്നിപ്പിക്കുന്ന ഗ്രില്ലാണ്​ സ്​പോർട്ടിന്​ നൽകിയിട്ടുള്ളത്​. ഡേ ടൈം റണ്ണിങ്​ ലൈറ്റുകളോട്​ കൂടിയ മാട്രിക്​സ്​ ഹെഡ്​ലാമ്പ​ും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇല്യുമിനേറ്റിങ്​ ടേൺ ഇൻഡിക്കേറ്ററുകളാണ്. അലോയ്​ വീലുകൾക്കും പുതിയ ഡിസൈൻ നൽകാൻ റേഞ്ച്​ റോവർ ശ്രദ്ധിച്ചിട്ടുണ്ട്​. ഇരട്ട എകസ്​ഹോസ്​റ്റുകളുമായിട്ടാവും പുതിയ മോഡൽ വിപണിയിലേക്ക്​ എത്തുക.

Tags:    
News Summary - Range rower sport-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.