ഇന്ത്യയിലെ ഏറ്റവും ജനപ്രിയരായ മിനി എസ്.യു.വികളുടെ മുഖം മിനുക്കലുകൾകൊണ്ട് ശ്രദ്ധേയമായിരുന്നു കഴിഞ്ഞ ആഴ്ചയിലെ വാഹന ലോകം. മാരുതി ബ്രെസ്സ, നിസാൻ ടെറാനൊ, ഹ്യൂണ്ടായ് ക്രെറ്റ എന്നിവയെല്ലാം പലതരത്തിലുള്ള പരിഷ്കരണങ്ങൾക്ക് വിധേയരായി. വിൽപനയിൽ മുമ്പനായ ബ്രെസ്സ, ഒാേട്ടാമാറ്റിക്കായി എന്നതാണ് വിശേഷങ്ങളിൽ മുഖ്യം. എ.എം.ടി ഗിയർബോക്സാണ് ബ്രെസ്സയുടെ മൂന്ന് ഡീസൽ വേരിയൻറുകളിൽ ഉൾപ്പെടുത്തിയത്. വി.ഡി.െഎ, ഇസഡ്.ഡി.െഎ, ഇസഡ്.ഡി.െഎ പ്ലസ് എന്നിവയിലാണ് ഒാേട്ടാമാറ്റിക് സംവിധാനം വരുക. വി.ഡി.െഎക്ക് 8.54 ലക്ഷമാണ് വില. ഇരട്ട നിറങ്ങളോടുകൂടിയ ഇസഡ്.ഡി.െഎ പ്ലസിന് 10.49 ലക്ഷം വിലവരും. പുതിയ വാഹനത്തിൽ മറ്റുചില മാറ്റങ്ങളും മാരുതി വരുത്തിയിട്ടുണ്ട്. മൊത്തം കറുപ്പ് നിറേത്താടുകൂടിയ അകത്തളം, കറുത്ത അലോയ് വീലുകൾ, പഴയ നീലക്ക് പകരം ബലേനോയിലൊക്കെ കാണുന്ന ഒാറഞ്ച് നിറത്തിെൻറ വരവ് തുടങ്ങിയവ സവിശേഷതകളാണ്.
സുരക്ഷയിലും കൂടുതൽ ശ്രദ്ധ കാട്ടിയിട്ടുണ്ട്. എല്ലാ വേരിയൻറിലും ഇരട്ട എയർബാഗുകൾ, റിവേഴ്സ് പാർക്കിങ്ങ് സെൻസറുകൾ, എ.ബി.എസ്, ഇ.ബി.ഡി എന്നിവ ഉൾപ്പെടുത്തി. എൻജിനിലോ മറ്റ് പ്രത്യേകതകളിലൊ മാറ്റങ്ങളൊന്നുമില്ല. ടെറാനോയുടെ സ്പെഷൽ സ്പോർട്സ് എഡിഷൻ പുറത്തിറക്കിയാണ് നിസാൻ മാരുതിക്കൊപ്പം വിപണിയിൽ ഇടപെട്ടിരിക്കുന്നത്. 12.22 ലക്ഷം രൂപയാണ് പുതിയ വാഹനത്തിെൻറ വില. ടെറാനോയുടെ കരുത്ത് കുറഞ്ഞ എൻജിനുള്ള വിഭാഗത്തിലാണ് സ്പോർട്സ് എഡി
ഷൻ വരുക.
1.5 ലിറ്റർ ഡീസൽ എൻജിൻ 85 ബി.എച്ച്.പി കരുത്തും 200 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. അകത്തും പുറത്തും പുതിയ ടൊറാനോക്ക് ചില്ലറ മാറ്റങ്ങളുണ്ട്. എൽ.ഇ.ഡി ഡെ ടൈം റണ്ണിങ് ലാമ്പുകളുടെ വരവും കറുത്ത റൂഫും പില്ലറുകളും പ്രധാന സവിശേഷതകളാണ്. വലിയ വീൽ ആർച്ചുകളിൽ കറുത്ത പ്ലാസ്റ്റിക് ക്ലാഡിങ്ങുകൾ വന്നു. ആവശ്യത്തിന് വിവിധ നിറങ്ങളുടെ തിളക്കമാണ്. തവിട്ട്, കറുപ്പ്, ചുവപ്പ് നിറങ്ങളാണ് മുന്നിൽ നിൽക്കുന്നത്. മിക്കയിടങ്ങളിലും തവിട്ട് നിറവും ഡാഷ്ബോർഡിന് കറുപ്പും സീറ്റ് കവറുകൾക്കും ഫ്ലോർ മാറ്റിനും അരികുകളിൽ ചുറപ്പ് നിറവും വന്നു.
ഏഴ് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈൻമെൻറ് സിസ്റ്റം, സാറ്റലൈറ്റ് നാവിഗേഷൻ, സ്റ്റിയറിങ് വീലിലെ ഒാഡിയോ കൺട്രോളുകൾ, ആപ്പിൾ ഫോണുള്ളവർക്ക് വോയ്സ് റെക്കഗ്നിഷൻ, നിസാെൻറ കണക്ട് ആപ്സ്, പിന്നിൽ പാർക്കിങ്ങ് സെൻസറുകൾ, റിയർ ഡീഫോഗറും വാഷ് ആൻഡ് വൈപ്പർ സിസ്റ്റവും ഒെക്കയാണ് ടെറാനൊ സ്പോർട്സ് എഡിഷനിൽ വരുക. ഹ്യൂണ്ടായ് ക്രെറ്റയിലും ഉൾപ്പെടുത്തിയിരിക്കുന്നത് തൊലിപ്പുറത്തെ മാറ്റങ്ങളാണ്. കമ്പനിയുടെ പുതിയ ഡിസൈൻ തീമിലുള്ള വലിയ ഹെക്സാഗണൽ ഹെഡ്ലൈറ്റുകൾ മുൻവശത്തിന് എടുപ്പ് നൽകും. കനമുള്ള ക്രോം ഫിനിഷോടുകൂടിയ ഗ്രില്ല് നിലനിർത്തിയിട്ടുണ്ട്. തടിച്ച ബമ്പറും ഫോഗ്ലാമ്പുകളുടെ വേറിട്ടുനിൽക്കുന്ന ഭാഗവും ഭംഗിയുള്ളത്.
പിന്നിലെ ബമ്പറിനും ചെറിയ ചില മിനുക്കലുകൾ കമ്പനി വരുത്തിയിട്ടുണ്ട്. ഒറ്റ, ഇരട്ട നിറങ്ങളിലും ക്രെറ്റ ലഭിക്കും. വെള്ള, കറുപ്പ്, നീല, ചുവപ്പ്, ഒാറഞ്ച്, സിൽവർ തുടങ്ങിയവയാണ് ഒറ്റ നിറങ്ങൾ. കറുപ്പും വെളുപ്പും കലർന്നതും ഒാറഞ്ചും കറുപ്പും ചേർന്നതുമായ ഇരട്ട നിറങ്ങളിലും െക്രറ്റ ലഭിക്കും.
എസ് വേരിയൻറ് മുതൽ തന്നെ ഡെ ടൈം റണ്ണിങ്ങ് ലാമ്പ്, റിവേഴ്സ് കാമറ, ബ്ലൂ ടൂത്ത് മ്യൂസിക് സിസ്റ്റം തുടങ്ങിയവ ലഭിക്കും. 16 ഇഞ്ച് അലോയ് വീലുകൾ, പ്രോജക്ടർ ഹെഡ്ലൈറ്റുകൾ, പവേഡ് സൺറൂഫ്, പവേഡ് ഡ്രൈവർ സീറ്റ് തുടങ്ങിയവ ഉയർന്ന വേരിയൻറുകളിലും ഉണ്ട്. എ.ബി.എസ്, ഇരട്ട എയർബാഗുകൾ എന്നിവ സ്റ്റാൻഡേർഡാണ്. എൻജിനിൽ മാറ്റമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.