എസ്​-പ്രസോയെ നേരിടാൻ മുഖം മിനുക്കി ക്വിഡെത്തി

മാരുതിയുടെ ചെറു ഹാച്ച്​ എസ്​-പ്രസോ വിപണിയിലെത്തിയതിന്​ പിന്നാലെ മുഖം മിനുക്കി റെനോ ക്വിഡ്​. ചെറു മാറ്റങ്ങ ളോടെയാണ്​ ക്വിഡിൻെറ പുതിയ കരുത്തൻ വിപണിയിലേക്ക്​ എത്തുന്നത്​. 2.83 ലക്ഷം മുതൽ 4.85 ലക്ഷം വരെയാണ്​ വില.

ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ്​ ഓ​ട്ടോ എന്നിവയെ പിന്തുണക്കുന്ന 8 ഇഞ്ച്​ ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം പുതുതായി എത്തിയതാണ്​ പ്രധാന പ്രത്യേകത. ട്രൈബറിലുള്ള അതേ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റമാണ്​ ക്വിഡിലും ഉൾപ്പെടുത്തിയിരിക്കുന്നത്​. ​. ഗ്ലൗബോക്​സിന്​ മുകളിലുള്ള സ്​റ്റോറേജ്​ സ്​പേസ്​ പുതിയ ക്വിഡിലില്ല. ആ സ്ഥാനത്ത്​ ഇപ്പോൾ പാസഞ്ചർ എയർബാഗ്​ എത്തിയിരിക്കുന്നു. ആർ.എക്​സ്​.ടി, ക്ലൈംബർ വകഭേദങ്ങളിൽ മാത്രമാണ്​ പാസഞ്ചർ എയർബാഗുള്ളത്​.

ചൈനീസ്​ വിപണിയിൽ പുറത്തിറങ്ങിയ ക്വിഡ്​ ഇ.വിയുമായി സാമ്യമുള്ള ഡിസൈനാണ്​ പുതിയ മോഡലിന്​. ഡേ ടൈം റണ്ണിങ്​ ലൈറ്റോട്​ കൂടിയ സ്​പ്ലിറ്റ്​ ഹെഡ്​ലാമ്പ്​, പുതിയ ഗ്രില്ല്​, വീൽ കവർ എന്നിവയെല്ലാം മുഖം മിനുക്കിയെത്തുന്ന ക്വിഡിലെ ഡിസൈൻ സവിശേഷതകളാണ്​.

വീലിൻെറ വലിപ്പം 13 ഇഞ്ചിൽ നിന്ന്​ 14 ഇഞ്ചാക്കി ഉയർത്തിയിട്ടുണ്ട്​. ഗ്രൗണ്ട്​ ക്ലിയറൻസ്​ 188 എം.എമ്മായി മാറ്റം വരുത്തിയിട്ടുണ്ട്​. ബി.എസ്​ 6 നിലവാരത്തിലുള്ള 0.8 ലിറ്റർ പെട്രോൾ എൻജിനും 1.0 ലിറ്റർ 3 സിലിണ്ടർ എൻജിനും മാറ്റമില്ലാതെ പുതിയ ക്വിഡിലും തുടരും. അഞ്ച്​ സ്​പീഡ്​ മാനുവലിനൊപ്പം എ.എം.ടി ട്രാൻസ്​മിഷനും ഉൾക്കൊള്ളിച്ചിരിക്കുന്നു.

Tags:    
News Summary - Renault Kwid facelift launched at Rs 2.83 lakh-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.