പ്രായോഗികതയുടെ രാജാവ്

ഏറെ നാള​െത്ത ഇടവേളക്ക് ശേഷം റെനോ അവതരിപ്പിക്കുന്ന പുതിയ വാഹനമാണ് ‘ട്രൈബർ’. നാലു മീറ്ററിൽ താഴെ നീളമുള്ള എം.പി .വി വിഭാഗത്തിലെ ട്രൈബറിനെ ഒറ്റ വാക്കിൽ പ്രായോഗികതയുടെ രാജാെവന്ന് വിശേഷിപ്പിക്കാം. ഏഴു സീറ്റുകളുള്ള, സാധനങ്ങ ൾ സൂക്ഷിക്കാൻ ധാരാളം ഇടമുള്ള, റൂഫ് റെയിലുകളും എട്ട് ഇഞ്ച് ടച്ച് സ്ക്രീനും ഉൾ​െപ്പടെ ആധുനികതയുള്ള വാഹനമാണിത്.

3990 എ.എം നീളവും 1739 എം.എം വീതിയും 1643 എം.എം ഉയരവുമുള്ള ട്രൈബറി​െൻറ ഏറ്റവും വലിയ സവിശേഷത 2636 എം.എം വരുന്ന വീൽബേസാണ്. ഉള് ളിൽ വലിയരീതിയിൽ സ്ഥലസൗകര്യ​െമാരുക്കാൻ ഇൗ വീൽബേസ് സഹായിക്കുന്നുണ്ട്. സീറ്റുകൾ അനായാസം മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കാനും മധ്യനിരയിൽ ഉൾ​െപ്പടെ ചരിച്ച് ​െവക്കാനുമൊക്കെ കഴിയുന്നത് വലിയ സൗകര്യമാണ്. റെനോ കാപ്ചറുമായി രൂപസാദൃശ്യം തോന്നുമെങ്കിലും കമ്പനിയുടെ ആഗോള ഡിസൈൻ തീമിലാണ് ട്രൈബർ നിർമിച്ചിരിക്കുന്നത്.

ക്രോമിയത്തി​െൻറ ധാരാളിത്തം ഗ്രില്ലിലുണ്ട്. ​േപ്രാജക്ടർ ഹെഡ്​ലൈറ്റുകളും എൽ.ഇ.ഡി ​േഡ ൈടം റണിങ്​ ലാമ്പുകളും വലിയ റെനോ ലോഗോയുമൊക്കെയായി എസ്.യു.വി ഡി.എൻ.എയും ട്രൈബറിന് ആരോപിക്കാം. ബോണറ്റ് നീളം കുറഞ്ഞതാണ്. കൂടുതൽ സ്ഥലം യാത്രക്കാർക്കായി നീക്കി​െവച്ചതാണ് കാരണം. ട്രൈബർ കുടുംബങ്ങളെ ലക്ഷ്യം​ െവക്കുന്നതിനൊപ്പം യുവാക്ക​െളയും നോട്ടമിട്ടിട്ടുണ്ട്. എം.പി.വിയെന്ന് പറയുേമ്പാൾ ഭാവനയിൽ വരുന്ന മുഷിപ്പൻ വാഹനമെന്ന ചിന്ത ഇവിടെ ചെറുതായൊന്ന് പാളിപ്പോകാൻ അതുകൊണ്ടുതന്നെ സാധ്യതയുണ്ട്.

ട്രൈബറി​െൻറ ഉൾവശം ശരാശരി നിലവാരമുള്ളതാണ്. പ്ലാസ്​റ്റിക്കാണ് പ്രധാന നിർമാണ വസ്തുവെങ്കിലും പ്രത്യേകമായ ടെക്സ്ചറൊക്കെയായി കാബിൻ മനോഹരമാക്കാൻ റെനോ ഡിസൈനർമാർ ശ്രമിച്ചിട്ടുണ്ട്. ഡാഷ്ബോർഡിനെ വൃത്തിയുള്ളതെന്ന് വിശേഷിപ്പിക്കാം. ഏറ്റവും പുതിയ എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ യൂനിറ്റിൽ ആൻഡ്രോയ്​ഡ്​ ഒാേട്ടായും ആപ്പിൾ കാർപ്ലേയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റർ ഇൻസ്ട്രുമ​െൻറ് ക്ലസ്​റ്ററിൽ മൂന്നര ഇഞ്ച് എൽ.സി.ഡി സ്ക്രീനുണ്ട്. ടാക്കോ മീറ്ററും സ്പീഡോമീറ്റവും ഫ്യൂവൽ ഗേജുമൊെക്ക ഡിജിറ്റലായാണ് രേഖപ്പെടുത്തുന്നത്.

മൂന്ന് നിര സീറ്റുകളിലും സാമാന്യമായ സ്ഥലസൗകര്യം ട്രൈബറി​െൻറ പ്രത്യേകതയാണ്. സീറ്റുകൾ മടക്കാനും ചരിക്കാനുമൊക്കെ കഴിയുന്നത് വാഹനത്തി​െൻറ പ്രായോഗികത വർധിപ്പിക്കുന്നുണ്ട്. ദീർഘദൂര യാത്രക്കല്ലെങ്കിലും മൂന്നാം നിര സീറ്റുകൾ അത്യാവശ്യം മുതിർന്നവർക്കും ഉപയോഗിക്കാൻ കഴിയും. മൂന്നുനിര സീറ്റും ഉയർത്തി​െവച്ചാൽ 84 ലിറ്ററി​െൻറ കുറഞ്ഞ ബൂട്ട് സ്പെയ്സ് മാത്ര​േമ ലഭിക്കൂ. മൂന്നാംനിര എടുത്ത് മാറ്റിയാൽ 320 ലിറ്ററും രണ്ടാംനിര മടക്കിയിട്ടാൽ 625 ലിറ്ററുമായി ബൂട്ട്​സ്​പേസ്​ വർധിക്കും.

റെനോയുടെ അന്താരാഷ്​ട്ര മോഡലുകളിൽ ഉപയോഗിക്കുന്ന 999 സി.സി മൂന്ന് സിലിണ്ടർ പെട്രോൾ എൻജിനാണ് ട്രൈബറിൽ ഉപയോഗിക്കുന്നത്. 6250 ആർ.പി.എമ്മിൽ 72 ബി.എച്ച്.പിയും 96 എൻ.എം ടോർക്ക് 3500 ആർ.പി.എമ്മിൽ ഉൽപാദിപ്പിക്കുന്ന എൻജിനാണിത്. 20.5 കിലോമീറ്റർ ഇന്ധനക്ഷമത പ്രതീക്ഷിക്കാം.

Tags:    
News Summary - Renault Triber-Hotwheels News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.