ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ഏഴ് സീറ്റ് എം.പി.വി പുറത്തിറക്കുന്നുവെന്ന വാർത്ത വന്നപ്പോൾ തന്നെ ആരാധക ർക്ക് പ്രതീക്ഷകൾ ഏറെയായിരുന്നു. ഈ പ്രതീക്ഷകൾക്ക് വിരാമമിട്ട് റെനോയുടെ ട്രൈബർ എന്ന ഏഴ് സീറ്റ് എം.പി.വിയ ുടെ ഗ്ലോബൽ ലോഞ്ച് ഡൽഹിയിൽ നടന്നു. ഡാറ്റ്സൺ ഗോ പ്ലസിന് ശേഷം പുറത്തിറങ്ങുന്ന നാല് മീറ്ററിൽ താഴെയുള്ള എം.പ ി.വിയാണ് ട്രൈബർ. 3990 എം.എം മാത്രമാണ് ഇതിൻെറ നീളം.
ക്വിഡ് പുറത്തിറങ്ങിയ സി.എം.എഫ്.എ പ്ലാറ്റ്ഫോമിനെ പരിഷ് കരിച്ചാണ് ട്രൈബറിനെ റെനോ പുറത്തിറക്കുന്നത്. ഇതിനാൽ ചില ഡിസൈൻ സവിശേഷതകളിൽ ക്വിഡുമായി ചെറുതല്ലാത്ത സാമ്യമുണ്ട് ട്രൈബറിന്. പുതിയ ഹെഡ്ലൈറ്റുകൾ, ഗ്രില്ല്, കാംഷെൽ ബോണറ്റ്, ചതുരാകൃതിയിലുള്ള പിൻഭാഗം തുടങ്ങിയവയാണ് ട്രൈബറിൻെറ പ്രധാന എക്സ്റ്റീരിയർ സവിശേഷതകൾ. ഉയർന്ന വകഭേദത്തിൽ 15 ഇഞ്ച് അലോയ് വീലുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഡ്യുവൽ ടോൺ കളർ സ്കീമിലാണ് ട്രൈബറിൻെറ ഇൻറീരിയർ. 3.5 ഇഞ്ച് എൽ.സി.ഡി സ്ക്രീനാണ് ഇൻസ്ട്രുമേൻറഷൻ ക്ലസ്റ്ററിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. എട്ട് ഇഞ്ച് വലിപ്പമുള്ളതാണ് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം. ക്വിഡ്, ലോഡ്ജി, ഡസ്റ്റർ, ക്യാപ്ചർ തുടങ്ങിയ മോഡലുകളിൽ ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയും ഇൻഫോടെയിൻമെൻറ് സിസ്റ്റത്തിനൊപ്പം ഇണക്കി ചേർത്തിരിക്കുന്നു.
മൂന്നാംനിര സീറ്റുകൾക്കും പ്രത്യേകമായി എ.സി വെൻറുകൾ നൽകിയിട്ടുണ്ട്. ഹാൻഡ് റെസ്റ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നാംനിര സീറ്റുകൾ മടക്കിയിട്ട് ബൂട്ട് സ്പേസ് 625 ലിറ്റർ വരെ ഉയർത്താവുന്നതാണ്. സുരക്ഷക്കായി ഡ്യുവൽ ഫ്രെണ്ട് എയർബാഗ്, എ.ബി.എസ്, റിയർ പാർക്കിങ് സെൻസർ, സ്പീഡ് വാണിങ് സിസ്റ്റം എന്നിവ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. ഉയർന്ന വകഭേദത്തിൽ കാമറയും രണ്ട് എയർബാഗുകളും അധികമായി ഉൾക്കൊള്ളിച്ചിരിക്കുന്നു.
1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എൻജിനാണ് ട്രൈബറിന് കരുത്ത് പകരുന്നത്. 72 എച്ച്.പി കരുത്തും 96 എൻ.എം ടോർക്കും എൻജിൻ നൽകും. അഞ്ച് സ്പീഡ് മാനുവലും 5 സ്പീഡ് എ.എം.ടിയുമായിരിക്കും ട്രാൻസ്മിഷൻ. 2020 പകുതിയോടെ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനും ട്രൈബർ നിരയിലേക്ക് എത്തും. നിലവിൽ ഇന്ത്യയിലുള്ള മോഡലുകളുമായി ട്രൈബർ നേരിട്ട് മൽസരിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.