ദുബൈ: റെനോയുടെ വൈദ്യുതി കാർ സോ ദുബൈയിൽ വിപണിയിലെത്തി. പൂർണമായും ഇലക്ട്രിക് കാറാണ് സോ. ഒറ്റചാർജിൽ 300 കിലോ മീറ്റർ സഞ്ചരിക്കാൻ കഴിയുമെന്നതാണ് സോയുടെ പ്രധാന പ്രത്യേകത. ഏകദേശം 18.50 ലക്ഷം രൂപയാണ് സോയുടെ വില.
സ്ഥലസൗകര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലാതെയാണ് സോയെ റെനോ വിപണിയിലെത്തിക്കുന്നത്. അഞ്ച് യാത്രക്കാർക്ക് സുഗമായി സഞ്ചരിക്കാൻ കഴിയുന്ന വിധമാണ് സോയുടെ രൂപകൽപ്പന. 338 ലിറ്റർ ബൂട്ട് സ്പേസും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ബാറ്ററി ചാർജ് ചെയ്യുന്നതിനായി ചമേലിൻ ചാർജർ യൂണിറ്റാണ് സോയുടെ കൂടെയുള്ളത്. നാലു മണിക്കൂറിനുള്ളിൽ ഫുൾചാർജാവുന്നതാണ് സോയിലെ ബാറ്ററി യൂണിറ്റ്. 30 മിനിട്ട് ചാർജ് ചെയ്താൽ 80 കിലോ മീറ്റർ ഒാടാനുള്ള ചാർജ് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
ചാർജിങ് പുരോഗമിക്കുേമ്പാൾ തന്നെ ഹീറ്ററോ കണ്ടിഷനറോ പ്രവർത്തിപ്പിച്ചു കാറിനുള്ളിലെ താപനില ക്രമീകരിക്കാൻ സഹായിക്കുന്ന പ്രീ കുളിങ് സിസ്റ്റവും കാറിലുണ്ട്. ഉൗർജ ഉപയോഗം ക്രമീകരിക്കുന്ന ഇക്കോ മോഡും സോയിലുണ്ട്. നാല് വർഷം വാറൻറിയോടെയാണ് സോ വിൽക്കുന്നത്. ഇതുവരെ സ്പെയിനായിരുന്ന സോയുടെ പ്രധാന വിപണി. അയ്യായിരത്തോളം കാറുകളാണ് റെനോ ഇവിടെ വിറ്റത്. സ്പെയിനിലെ വൈദ്യുത വാഹന വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്താനം സോയ്ക്കു സാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.