കോഡിയാക്കി​െൻറ പെർഫോമൻസ്​ വേർഷനുമായി സ്​കോഡ-Video

സ്​കോഡയുടെ  കരുത്തൻ എസ്​.യു.വി കോഡിയാക്കി​​​െൻറ പെർഫോമൻസ്​ വേർഷനുമായി സ്​കോഡ. കോഡിയാക്കി​​​െൻറ പെർഫോമൻസ്​ വകഭേദമായ ആർ.എസ്​ വൈകാതെ തന്നെ വിപണിയിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. വിപണിയിലെത്തുന്നതിന്​ മുന്നോടിയായി ജർമ്മനിയിലെ ന്യൂർബർഗ്രിങ്ങിലെ റേസ്​ട്രാക്കിൽ കാർ ടെസ്​റ്റ്​ ചെയ്യുന്നതി​​​െൻറ ടീസർ വിഡിയോ  സ്​കോഡ പുറത്ത്​ വിട്ടു. 

Full View

പ്രശസ്​ത വനിത റേസ്​  ഡ്രൈവറായ സബൈൻ ശ്​മിസാണ്​​ വീഡിയോയിൽ സ്​കോഡ കോഡിയാക്കിനെ പരിചയപ്പെടുത്തുന്നത്​. ജൂൺ 14ന്​ കോഡിയാക്​ ആർ.എസ്​ വിപണിയിലെത്തും.

2.0 ലിറ്റർ ഫോർ സിലിണ്ടർ ടി.ഡി.​െഎ എൻജിനാണ്​ കോഡിയാകിന്​ കരുത്ത്​ പകരുക. 237 ബി.എച്ച്​.പി പവറും 500 എൻ.എം ടോർക്കും എൻജിൻ നൽകും. ആൾ വീൽ ഡ്രൈവ്​ സിസ്​റ്റത്തോട്​ കൂടിയാണ്​ കോഡിയാക്​ വിപണിയിലെത്തുക. മോഡലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്ത്​ വിട്ടിട്ടില്ല.

Tags:    
News Summary - Skoda Kodiaq RS Tested At The Nurburgring-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.