ചെക്ക് കാർ നിർമാതാക്കളായ സ്കോഡ ഒക്ടാവിയയുടെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. സാേങ്കതികതയിലും ആഡംബരത്തിലും ഒേട്ടറ പുതുമകൾ ഉൾക്കൊള്ളിച്ചാണ് ഒക്ടാവിയയെ സ്കോഡ വീണ്ടും രംഗത്തിറക്കുന്നത്. ഡിസൈനിലും ചെറിയ മാറ്റങ്ങൾ വരുത്താൻ കമ്പനി മുതിർന്നിട്ടുണ്ട്.
എൽ.ഇ.ഡി പ്രൊജക്ഷൻ ഹെഡ്ലാമ്പാണ് മുൻവശത്തെ പ്രധാന ആകർഷണം. ബംബറിലെ മാറ്റങ്ങൾ ഒഴിച്ച് നിർത്തിയാൽ പിൻവശത്ത് കാര്യമായ അഴിച്ചുപണിക്ക് സ്കോഡ മുതിർന്നിട്ടില്ല. ഉൾവശത്ത് പുതിയ ഇൻഫോടെയിൻമെൻറ് സിസ്റ്റം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഒാേട്ടാ, മിറർ ലിങ്ക് എന്നിവ പുതിയ കാറിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പിൻവശത്ത് മികച്ച ലെഗ് സ്പേസ് ഒക്ടാവിയ നൽകുന്നു. മൂന്ന് യാത്രികർക്ക് സുഗമായി പിൻവശത്ത് ഇരുന്ന് യാത്ര ചെയ്യാൻ സാധിക്കും .
പെട്രോൾ, ഡീസൽ എൻജിനുകളിൽ ഒക്ടാവിയ എത്തുന്നുണ്ട്. 1.8 ലിറ്റർ ടി.എസ്.െഎ പെട്രോൾ എൻജിൻ 178 ബി.എച്ച്.പി കരുത്താണ് നൽകുന്നത്. ഡീസൽ എൻജിൻ 147 ബി.എച്ച്.പി കരുത്തും നൽകും. മാനുവൽ, ഒാേട്ടാമാറ്റിക് ട്രാൻസ്മിഷനുകളിൽ കാർ വിപണിയിലെത്തും. സുരക്ഷക്കായി എട്ട് എയർബാഗുകൾ, എ.ബി.എസ്, ഇ.ബി.ഡി എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
സ്കോഡയുടെ പ്രധാനപ്പെട്ട മോഡലുകളിലൊന്നാണ് ഒക്ടാവിയ. ആഗോളതലത്തിൽ 60 ലക്ഷം ഒക്ടാവിയ ഇതുവരെ വിറ്റഴിച്ചിട്ടുണ്ട്. രണ്ടാം തലമുറ ഒക്ടാവിയ ഹ്യൂണ്ടായ് എലാൻഡ്ര, ടോയോട്ട കാമ്രി എന്നിവയോടാണ് ഇന്ത്യയിൽ നേരിട്ട് ഏറ്റുമുട്ടുക. ഡീസൽ വേരിയൻറ് 15,49,405 രൂപയിലാണ് ആരംഭിക്കുന്നത് പെട്രോൾ വേരിയൻറിന് 16,89,974 രൂപയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.