ജാപ്പനീസ് കാർ നിർമാതാക്കളായ ടോയോട്ട ലക്ഷ്വറി സെഡാൻ മോഡൽ കാംറിയുടെ നിർമാണം നിർത്തുന്നു. ചരക്ക് സേവന നികുതി നിലവിൽ വന്നതോടെ വില ഉയർന്നതാണ് കാറിെൻറ നിർമാണം നിർത്താൻ ടോയോട്ട തീരുമാനിച്ചത്. ജി.എസ്.ടിയിൽ ഹൈബ്രിഡ് കാറുകൾക്ക് നൽകിയിരുന്ന നികുതിയിളവ് കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു. ഇത് കാംറിക്ക് വിനയായി.
വലിയ പെട്രോൾ-ഡീസൽ ലക്ഷ്വറി കാറുകളുടെ വിഭാഗത്തിലാണ് കാംറിയേയും ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജി.എസ്.ടിയിൽ കാംറിക്ക് 28 ശതമാനം നികുതിയും 15 ശതമാനം സെസുമാണ് ചുമത്തിയിരിക്കുന്നത്. മുമ്പ് ഡൽഹിയിൽ 32 ലക്ഷമായിരുന്ന കാംറിയുടെ വില ജി.സ്.ടി വന്നതോടെ 38 ലക്ഷമായി കുതിച്ചുയർന്നിരുന്നു.
ടോയോട്ട കിർലോസ്കർ സെയിൽ ആൻഡ് മാർക്കറ്റിങ് ഡയറക്ടർ ആൻഡ് സീനിയർ വൈസ് പ്രസിഡൻറ് എൻ.രാജയാണ് ഹൈബ്രിഡ് കാംറിക്ക് ആവശ്യക്കാർ കുറത്തതിനാൽ ഉൽപാദനം നിർത്തുകയാണെന്ന് അറിയിച്ചത്. കഴിഞ്ഞ വർഷവുമായി താരത്മ്യം ചെയ്യുേമ്പാൾ ഹൈബ്രിഡ് കാംറിയുടെ വിൽപനയിൽ 73 ശതമാനത്തിെൻറ കുറവുണ്ടായി. നിലവിൽ ബംഗളൂരുവിലെ പ്ലാൻറിൽ നിന്നാണ് കാംറിയുടെ നിർമാണം ടോയോട്ട നടത്തുന്നത്. പ്രയസാണ് ടോയോട്ടയുടെ ഇന്ത്യൻ വിപണിയിലെ മറ്റൊരു ഹൈബ്രിഡ് കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.