പ്രീമിയം ഹാച്ച്ബാക്ക് വിപണിയിൽ മാരുതിയുടെ ബലേനോ ഉൾപ്പടെയുള്ള വമ്പൻമാരെ വെല്ലുവിളിക്കാൻ ലക്ഷ്യമിട്ട് പ ുതിയ കാർ പുറത്തിറക്കി ടാറ്റ മോേട്ടാഴ്സ്. ജനീവ മോേട്ടാർ ഷോയിലാണ് അൽട്രോസ് എന്ന കരുത്തെൻറ ജനനം. 45 എ ക്സ് എന്ന പേരിലുള്ള കൺസെപ്റ്റ് മോഡലിനെയാണ് ടാറ്റ അൽട്രോസായി മാറ്റിയിരിക്കുന്നത്.
ടാറ്റയുടെ അൽഫാ പ്ലാറ്റ്ഫോമിലാണ് അൽട്രോസിെൻറ വരവ്. ഭാരം കുറഞ്ഞ പ്ലാറ്റ്ഫോമായതിനാൽ െപട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നിങ്ങനെ ഏത് തരത്തിലുമുള്ള എൻജിനുമായും കുതിച്ച് പായാൻ അൽട്രോസിന് കഴിയും. ഇതിന് പുറമേ ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈൻ ലാംഗ്വേജിലെത്തുന്ന രണ്ടാമത്തെ വാഹനമാണ് അൽട്രോസ്. ഇതിന് മുമ്പ് ഹാരിയറാണ് ഇതേ പ്ലാറ്റ്ഫോമിലെത്തിയ മറ്റൊരു ടാറ്റ കാർ.
മൂന്ന് എൻജിൻ ഒാപ്ഷനുകളിലായിരിക്കും അൽട്രോസ് വിപണിയിലെത്തുക. 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ടർബോർചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എൻജിൻ എന്നിവയാണ് കാറിലെ ഒാപ്ഷനുകൾ. 2019ലെ ഉൽസവകാലത്തിൽ അൽട്രോസ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.