ഹോണ്ട ജാസ്, ഹ്യൂണ്ടായ് ഐ 20, മാരുതി ബലേനോ തുടങ്ങിയ മോഡലുകളെ വെല്ലാൻ ടാറ്റ പുറത്തിറക്കുന്ന പ്രീമിയം ഹാച്ച് അൽട്രോസിൻെറ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്ത്. 2018 ഓട്ടോ എക്സ്പോയിൽ 45x എന്ന പേരിൽ ടാറ്റ പുറത്തിറക്കിയ കൺസ െപ്ക്ടാണ് അൽട്രോസായി പുനർജനിക്കുന്നത്.
ജനീവ മോട്ടോർ ഷോയിലെ കൺസെപ്റ്റ് കാറിന് സമാനമാണ് അൽട്രോസിൻെറ പ്രൊഡക്ഷൻ മോഡൽ. ഹണികോംബ് ഗ്രിൽ, ഫോഗ് ലാേമ്പാട് കുടിയ ഡേ ടൈം റണ്ണിങ് ലൈറ്റുകൾ തുടങ്ങി ടാറ്റയുടെ ഇംപാക്സ് 2.0 ഡിസൈനാണ് അൽട്രോസും പിന്തുടരുന്നത്. 1.2 ലിറ്റർ ടർബോചാർജഡ് പെട്രോൾ എൻജിനും 1.5 ലിറ്റർ ഡീസൽ എൻജിനുമാണ് അൽട്രോസിലുണ്ടാവുക. ഡീസൽ എൻജിന് 110 പി.എസ് പവറും 260 എൻ.എം ടോർക്കുമാണ് ഡീസൽ എൻജിനിൽ നിന്നും ലഭിക്കുക. 102 പി.എസ് പവറും 140 എൻ.എം ടോർക്കുമാണ് പെട്രോൾ എൻജിനിൽ നിന്ന് ലഭിക്കുക.
അഞ്ച് സ്പീഡ് മാനുവലും 6 സ്പീഡ് ഓട്ടോമാറ്റിക്കുമായിരിക്കും ട്രാൻസ്മിഷൻ. 7 ഇഞ്ച് ഫ്ലോട്ടിങ് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം, ടി.എഫ്.ടി ക്ലസ്റ്റർ ഡിസ്പ്ലേ, റിയർ എ.സി വെൻറ്, ക്രൂയിസ് കൺട്രോൾ, ഡ്രൈവർ-പാസഞ്ചർ എയർബാഗ്, സീറ്റ്ബെൽറ്റ് റിമൈൻഡർ, പാർക്കിങ് അസിസ്റ്റ്, റിയർ സെൻസർ, സ്പീഡ് അലേർട്ട് സിസ്റ്റം, എ.ബി.എസ്, ഇ.ബി.ഡി എന്നിവയും വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.