ടാറ്റ ഹെക്​സ ബുക്കിങ്​ ആരംഭിച്ചു

മുംബൈ: ടാറ്റയു​ടെ പുതിയ കാർ 'ഹെക്​സ'യുടെ ബുക്കിങ് ആരംഭിച്ചു. നവംബർ 1 മുതൽ ഷോറുമുകളിൽ നിന്ന്​ കാർ ബുക്ക്​ ചെയ്യാം. എന്നാൽ കാറി​െൻറ വിതരണം 2017 ജനുവരിയിൽ മാത്രമേ ആരംഭിക്കു. ടാറ്റയുടെ തന്നെ മുൻ വാഹനം 'ആരിയ'യിൽ നിന്ന്​ കടംകൊണ്ട ചില ഭാഗങ്ങളുമായാണ്​ പുതിയ ഹെക്​സ എത്തുന്നത്​. പ​േക്ഷ പുർണ്ണമായ​ും ആരിയയുടെ പ്​ളാറ്റഫോമിലല്ല ഹെക്​സ നിർമ്മിച്ചിരിക്കുന്നത്​. പുതുതായി ഉൾപ്പെടുത്തിയ പ്രീമയം ഫീച്ചറുകളാണ്​ ഹെക്​സയുടെ പ്രത്യകത.

ആറു സീറ്റ്​ എഴ്​ സീറ്റ്​  ഒാപ്​ഷനുകളിൽ ​ഹെക്​സ ലഭ്യമാകും. 5​ ഇഞ്ച്​ സ്​ക്രീനോടുകുടിയ ​ഇൻഫോടെയിൻമെൻറ്​ സിസ്​റ്റം, ജെ.ബി.എല്ലി​െൻറ 10 സ്​പീക്കറുകൾ ഇതിൽ 320 വാട്ടി​െൻറ സബ്​ വുഫറും ഇണക്കി ചേർത്തിരിക്കുന്നു. സുരക്ഷയിലും ഹെക്​സ വിട്ടുവീഴ്​ചക്ക്​ തയാറല്ല എ.ബി.എസ്​, ഇ.ബി.ഡി, 6 എയർബാഗുകൾ എന്നിവ കാറി​െൻറ സുരക്ഷ ഉറപ്പാക്കും. ട്രാക്​ഷൻ കംട്രാളർ സിസ്​റ്റം, ഇ.എസ്​.പി, ഹിൽ സ്​റ്റാർട്ട്​ അസിസ്​റ്റൻറ്​ എന്നിവയാണ്​ മറ്റു പ്രധാന ഫീച്ചറുകൾ. ഒാ​​േട്ടാമാറ്റിക്​ ഹെഡ്​ലാമ്പസ്​, റെയിൻ സെൻസറിംഗ്​ വൈപ്പറുകൾ, ക്രൂയിസ്​ കം​ട്രോൾ എന്നിവയെല്ലാം ഹെക്​സയുടെ പെരുമക്കൊത്ത ഫീച്ചറുകളാണ്

2.2 ലിറ്റർ വാരിക്കോർ 400 ഡീസൽ എഞ്ചിനിലാണ്​ കാറെത്തുന്നത്​. 156bhp പവറും 400nm ​ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. ആറ്​ സ്​പീഡ്​ ഒാ​േട്ടാമാറ്റിക്​ ആൻഡ്​ മാനുവൽ ആണ്​ ട്രാൻസ്​മിഷൻ.  ഒാഫ്​ റോഡ്​ യാത്രകൾ ലക്ഷ്യമിട്ട്​ ​ഫോർ വീൽ ഡ്രൈവും 2000mm ഉയർന്ന ഗ്രൗണ്ട്​ ക്​ളിയറൻസും കാറിന്​ ടാറ്റ നൽകിയിരിക്കുന്നു.  മാനുവൽ, ഡൈനാമിക്​, ഒാ​േട്ടാ, റഫ്​ ട​റൈൻ എന്നിങ്ങനെ വിവിധ മോഡുകളിൽ ഹെക്​സ  ഡ്രൈവ്​ ചെയ്യാം.

13 ലക്ഷം മുതൽ 18 ലക്ഷം വരെയാണ്​ ഹെക്​സയുടെ പ്രതീക്ഷിത വില. മഹീന്ദ്ര എക്​സ്​ യു വി 500 ടോയോറ്റ ഇന്നോവ എന്നിവയ്​ക്കാകും ​ഹെക്​സ വെല്ലുവിളിയുയർത്തുക.

Tags:    
News Summary - Tata Hexa Bookings To Start In November; Deliveries To Begin In January 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.