പടിയിറക്കം പ്രഖ്യാപിച്ച്​ ​നാനോ

ടാറ്റ നാനോ ഇന്ത്യൻ വാഹന വിപണിയിൽ നിന്ന്​ വിട വാങ്ങുന്നു. 2020 ഏപ്രിലോടെ നാനോയുടെ ഉൽപാദനം പൂർണ്ണമായും നിർത്താ നാണ്​ ടാറ്റ മോ​േട്ടാഴ്​സി​​​െൻറ പദ്ധതി. മലിനീകരണ ചട്ടങ്ങളിൽ ബി.എസ്​ 6 നിലവാരത്തിലേക്ക്​ ന​ാനോയെ ഉയർത്തേണ്ടതില്ലെന്നാണ്​ ടാറ്റ മോ​േട്ടാഴ്​സി​​​െൻറ തീരുമാനം. കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാളാണ്​ ഇക്കാര്യം അറിയിച്ചത്​.

2009ലാണ്​ വിലകുറഞ്ഞ കാറെന്ന ഖ്യാതിയിൽ നാനോയെ ടാറ്റ അവതരിപ്പിക്കുന്നത്​. ഒരു ലക്ഷം രൂപക്ക്​ കാർ എന്നതായിരുന്നു നാനോയുടെ പ്രധാന ഹൈലൈറ്റ്​. എന്നാൽ, പുറത്തിറങ്ങിയപ്പോൾ വില വർധിച്ചതും സുരക്ഷയുടെ കാര്യത്തിൽ പിന്നിലായതും നാനോക്ക്​ തിരിച്ചടിയായി.

ഇതോടെ ഉൽപാദനം വെട്ടിച്ചുരുക്കാൻ ടാറ്റ മോ​േട്ടാഴ്​സ്​ നിർബന്ധിതമായി. അടുത്ത കുറച്ച്​ വർഷങ്ങൾക്ക്​ കൂടി നാനോയുടെ വിൽപന നടത്താൻ കഴിയുമെന്നാണ്​ ടാറ്റ മോ​േട്ടാഴ്​സി​​​െൻറ പ്രതീക്ഷ. ഇതിന്​ ശേഷം നാനോ പൂർണമായും വിപണിയിൽ നിന്ന്​ പിൻവലിക്കാനാണ്​ കമ്പനിയുടെ തീരുമാനം.

Tags:    
News Summary - Tata Nano Could Be Discontinued From April 2020-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.