ടാറ്റയുടെ ജനപ്രിയ സബ്കോംപാക്ട് എസ്.യു.വി നെക്സോണിെൻറ ഇലക്ട്രിക് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. നെക്സോൺ ഇ.വിയുടെ ആഗോള അവതരണമാണ് നടന്നത്. ടിഗോറിന് ശേഷം ടാറ്റ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഇലക്ട്രിക് മോഡലാണ് നെക്സോൺ ഇ.വി. സിപ്ട്രോൺ ഇലക്ട്രിക് പവർടൈൻ ടെക്നോളജി ഉപയോഗിച്ചാണ് നെക്സോൺ ഇ.വിയുടെ പ്രവർത്തനം. 2020 ജനുവരി മുതൽ കാർ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും.
21,000 രൂപ നൽകി കാർ ബുക്ക് ചെയ്യാം. എന്നാൽ, വില സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം പുറത്ത് വന്നിട്ടില്ല. ഏകദേശം 15 മുതൽ 17 ലക്ഷം രൂപ വരെയായിരിക്കും വിലയെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ഡിസൈനിൽ കാര്യമായ മാറ്റങ്ങളില്ലാതെയാണ് ഇലക്ട്രിക് നെക്സോണും വിപണിയിലെത്തുക. പുതിയ അലോയ് വീലുകൾ കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലിഥിയം-അയേൺ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന എ.സി മോട്ടോറാണ് കാറിനെ ചലിപ്പിക്കുന്നത്. 30.2 kWh ബാറ്ററിയാണ് കാറിനെ ചലിപ്പിക്കുക. ഒറ്റ ചാർജിൽ 300 കി.മീറ്ററാണ് കാർ സഞ്ചരിക്കുക. 124 എച്ച്.പി കരുത്തും 254 എൻ.എം ടോർക്കും കാർ നൽകും. ഡി.സി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഒരു മണിക്കൂറിൽ ബാറ്ററിയുടെ 80 ശതമാനം ചാർജാകും. സാധാരണ ചാർജർ ഉപയോഗിച്ച് 8-9 മണിക്കൂറിനുള്ളിൽ ബാറ്ററി ഫുൾ ചാർജാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.