ഇന്ത്യൻ വിപണിയിലെ വില കുറഞ്ഞ ഇലക്ട്രിക് എസ്.യു.വി പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്. ടാറ്റ സിപ്ട്രോൺ ട െക്നോളജി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന നെക്സോൺ ഇ.വിക്ക് 13.99 ലക്ഷമാണ് വിപണി വില. നെക്സോണിെൻറ ഉയർന് ന വകഭേദത്തെക്കാൾ കേവലം 1.2 ലക്ഷം രൂപ മാത്രമാണ് ഇൽക്ട്രിക് നെക്സോണിന് അധികമായി നൽകേണ്ടി വരിക.
ഒറ്റചാർ ജിൽ ഇലക്ട്രിക് നെക്സോൺ 312 കിലോ മീറ്റർ സഞ്ചരിക്കുമെന്നാണ് ടാറ്റയുടെ അവകാശവാദം. കാറിെൻറ ബാറ്ററിക്ക് 1.6 ലക്ഷം അല്ലെങ്കിൽ എട്ട് വർഷം വാറണ്ടിയും ടാറ്റ നൽകുന്നുണ്ട്. 30.2kWH ബാറ്ററിയാണ് നെക്സോണിലെ ഊർജസ്രോതസ്. 129 പി.എസ് പവറും 245 എൻ.എം ടോർക്കും എൻജിൻ നൽകും.
9.9 സെക്കൻഡിൽ നെക്സോൺ 0-100 വേഗത കൈവരിക്കുമെന്നാണ് കണക്കാക്കുന്നത്. 60 കിലോ മീറ്റർ വേഗതയെടുക്കാൻ 4.6 സെക്കൻഡ് മതിയാകും. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ബാറ്ററി 60 മിനിട്ടിനുള്ളിൽ 80 ശതമാനം ചാർജ് ചെയ്യാം. സാധാരണ ചാർജറിലാണെങ്കിൽ 20 ശതമാനത്തിൽ നിന്ന് 100 ശതമാനം ചാർജാകാൻ എട്ട് മണിക്കൂറെടുക്കും.
ഹാർമാെൻറ ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഇൻറീരിയറിൽ ടാറ്റ നൽകിയിട്ടുണ്ട്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളെ ഇൻഫോടെയിൻമെൻറ് സിസ്റ്റം പിന്തുണക്കും. ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർ സൺറൂഫ്, ലെതർ സീറ്റുകൾ, ഓട്ടോമാറ്റിക് വൈപ്പറുകൾ, റിവേഴ്സ് കാമറ എന്നിവയെല്ലാം ഇലക്ട്രിക് നെക്സോണിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.