നഗര നിരത്തുകൾ കീഴടക്കാനെത്തുന്നത്​ ടാറ്റയുടെ കഴുകനോ?

45 എക്​സ്​ എന്ന കൺസെപ്​റ്റ്​ മോഡലി​​​െൻറ അവതാരപ്പിറവി ടാറ്റ മോ​േട്ടാഴ്​സ്​ ജനീവ മോ​േട്ടാർ ഷോയിൽ നടത്തുമ െന്നാണ്​ പ്രതീക്ഷിക്കുന്നത്​​. ജനീവ മോ​േട്ടാർ ഷോയിലെ പുറത്തിറക്കലിന്​ മുന്നോടിയായി കാറി​​​െൻറ ടീസർ ടാറ് റ മോ​േട്ടാഴ്​സ്​ പുറത്തു വിട്ടു. കാറി​​​െൻറ പേരിലെ ആദ്യത്തെ അക്ഷരമാണ്​ ടാറ്റ വെളിപ്പെടുത്തിയത്​. A എന്നായിരി ക്കും ടാറ്റയുടെ പുതിയ കാറി​​​െൻറ ആദ്യത്തെ അക്ഷരം.

പുറത്ത്​ വരുന്ന റിപ്പോർട്ടുകളനുസരിച്ച്​ അക്വില എന്നാവാം ടാറ്റയുടെ പുതിയ കാറി​​​െൻറ പേര്​. ഇറ്റാലിയൻ ഭാഷയിൽ അക്വില എന്നാൽ കഴുകനെന്നാണ്​ അർഥം. ഇംപാക്​ട്​ ഡിസൈൻ 2.0 ശൈലിയിലായിരിക്കും പുതിയ കാറെത്തുക.ജാഗ്വാർ ലാൻഡ്​ റോവറി​​​െൻറ സഹകരണത്തോടെ പൂണെ, ഇറ്റലി, യു.കെ എന്നിവടങ്ങളിലായാണ്​ ടാറ്റ കാറി​​​െൻറ ഡിസൈൻ നിർവഹിച്ചത്​. 1.2 ലിറ്റർ റെവട്രോൾ പെട്രോൾ എൻജിൻ കരുത്തിലും 1.5 ലിറ്റർ റെവോടോർക്ക്​ ഡീസൽ എൻജിൻ കരുത്തിലും കാറെത്തും.

പെട്രോൾ എൻജിൻ 110 ബി.എച്ച്​.പി പവറും 170 എൻ.എം ടോർക്കും ഡീസൽ എൻജിൻ 110 ബി.എച്ച്​.പി പവറും 208 എൻ.എം ടോർക്കുമുണ്ടാകും. മാരുതി ബലേനോ, ഹ്യുണ്ടായി ​െഎ 20 എന്നീ പ്രീമിയം കാറുകൾക്കാവും 45 എക്​സ്​ വെല്ലുവിളിയാവുക.

Tags:    
News Summary - Tata's Premium Hatchback 45X Likely To Be Called Aquila-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.