ഇലക്ട്രിക് വാഹന നിർമാതാക്കളിലെ വമ്പൻമാരായ ടെസ്ല പുറത്തിറക്കിയ പുതിയ കാർ ഒറ്റച്ചാർജിൽ 647 കിലോമീറ്റർ ദൂരം താണ്ടും. ടെസ്ല എസ് ലോങ് റെയ്ഞ്ച് പ്ലസ് എന്ന മോഡലാണ് പരിശോധനയിൽ 647 കിലോമീറ്റർ ദൂരം പിന്നിട്ടത്. ഇലക്ട്രിക് കാറുകളിൽ ഏറ്റവും കൂടുതൽ റേഞ്ച് ലഭിക്കുന്ന വാഹനം ഇനി ഈ മോഡലാകും.
2012ലാണ് എസ് മോഡൽ ടെസ്ല ആദ്യമായി പുറത്തിറക്കുന്നത്. അന്ന് 426 കിലോമീറ്റർ ദൂരമാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. 2019 മോഡലിനേക്കാൾ 20 ശതമാനം ദൂരമാണ് പുതിയ വാഹനത്തിന് ലഭിക്കുക. വാഹനത്തിെൻറ ഭാരം കുറച്ചും സാങ്കേതിക വിദ്യയിൽ മാറ്റം വരുത്തിയുമെല്ലാമാണ് ദൂരം വർധിപ്പിക്കാനായത്. സീറ്റിെൻറയും ബാറ്ററി പാക്കിെൻറയും ഭാരമാണ് കുറച്ചത്.
8.5 ഇഞ്ച് വീതിയുള്ള എയറോ വീൽസും പുതിയ ടയറും വാഹനത്തിെൻറ റേഞ്ച് വർധിപ്പിക്കാൻ കാരണമായി. 2.3 സെക്കൻഡ് കൊണ്ട് 97 കിലോമീറ്റർ വേഗത കൈവരിക്കാനാകും. മെക്കാനിക്കൽ ഓയിൽ പമ്പ് മാറ്റി ഇലക്ട്രിക് പമ്പാക്കി മാറ്റിയിട്ടുണ്ട്. ഇത് കൂടാതെ പുതിയ ബ്രേക്കിങ് സംവിധാനവും കൊണ്ടുവന്നു.
ടെസ്ല നിലവിൽ ലോകത്താകമാനം 17,000 സൂപ്പർ ചാർജിങ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ മൂന്ന് ഭൂഖണ്ഡങ്ങളിൽ വി3 റീചാർജിങ് സംവിധാനവുമുണ്ട്. ഇതുവഴി ചാർജിങ് സമയം 50 ശതമാനം ലാഭിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.