ടോയോട്ട ഗ്ലാൻസ ഇന്ത്യൻ വിപണിയി​ൽ

ടോയോട്ടയുടെ കാത്തിരുന്ന ഹാച്ച്​ബാക്ക്​ ഗ്ലാൻസ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങി. ജി, വി എന്നിങ്ങനെ രണ്ട്​ വേര ിയൻറുകളിലായിരിക്കും ഗ്ലാൻസ വിപണിയിലെത്തുക. 7.21 ലക്ഷം മുതൽ 8.90 ലക്ഷം വരെയായിരിക്കും ഗ്ലാൻസയുടെ വിവിധ മോഡലുകളുടെ വില.

ഗ്ലാൻസയുടെ ബേസ്​ മോഡലയായ മാനുവൽ ട്രാൻസ്​മിഷനുള്ള ജി വേരിയൻറിന്​ 7.21 ലക്ഷവും വി വേരിയൻറിന്​ 7.58 ലക്ഷവുമാണ്​ വില. സി.വി.ടി ട്രാൻസ്​മിഷനുമായി എത്തുന്ന ഗ്ലാൻസയുടെ വേരിയൻറുകൾക്ക്​ യഥാക്രമം 8.29 ലക്ഷവും 8.9 ലക്ഷവുമാണ്​ വില. മാരുതി സുസുക്കിയുടെ ബലേനോയെ പരിഷ്​കരിച്ചാണ്​ ടോയോട്ട ഗ്ലാൻസ പുറത്തിറക്കുന്നത്​.

ഒറ്റനോട്ടത്തിൽ ബലേനോയിൽ നിന്ന്​ ഗ്ലാൻസക്ക്​ കാര്യമായ മാറ്റമില്ല. മുൻവശത്തെ ഗ്രില്ലിൽ മാത്രമാണ്​ ടോയോട്ട മാറ്റം വരുത്തിയിരിക്കുന്നത്​. അതുകഴിഞ്ഞാൽ ലോഗോയിൽ മാത്രമാണ്​ മാറ്റം. 1.2 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എൻജിനാണ്​ ഗ്ലാൻസക്ക്​ കരുത്ത്​ പകരുന്നത്​. 83 ബി.എച്ച്​.പി കരുത്തും 114 എൻ.എം ടോർക്കും എൻജിൻ നൽകും. ഇതിനൊപ്പം മിഡ്​ ഹൈബ്രിഡ്​ ടെക്​നോളജിയോട്​ കൂടിയ എൻജിനും ഗ്ലാൻസയിലുണ്ടാവും. എൻജിനുകളെല്ലാം ബി.എസ്​ 6 നിലവാരത്തിലുള്ളതാണ്​.

Tags:    
News Summary - Toyota Glanza in indian markets-Hoywheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.