വാഹനലോകം ബി.എസ് 4ൽ നിന്ന് ബി.എസ് 6ലേക്കുള്ള മാറ്റത്തിലാണ്. ഈ മാറ്റത്തിനിടയിൽ പല മോഡലുകളുടെയും പുതു പതിപ് പുകൾ വിപണിയിലെത്തി. പലരും കളമൊഴിഞ്ഞു. അത്തരമൊരു നഷ്ടമാണ് ടോയോട്ട ഇന്നോവ ക്രിസ്റ്റയുടേതും. ക്രിസ്റ് റയുടെ ബി.എസ് 6 പതിപ്പ് ടോയോട്ട വിപണിയിലെത്തിച്ചെങ്കിലും അതിൽ 2.8 ഡീസൽ എൻജിൻ ഇനിയുണ്ടാവില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ക്രിസ്റ്റ വകഭേദങ്ങളിൽ ഏറ്റവും ജനപ്രിയമായത് 2.8 ലിറ്റർ ഡീസൽ മോഡലായിരുന്നു.
ഇപ്പോൾ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് 2.4 ലിറ്റർ ഡീസൽ എൻജിനുള്ള ഇന്നോവ ക്രിസ്റ്റക്കാണെന്ന് ടോയോട്ട കിർലോസ്കർ സീനിയർ വൈസ് പ്രസിഡൻറ് നവീൻ സോനി പറഞ്ഞു. അതിനാലാണ് ക്രിസ്റ്റ 2.4 ലിറ്റർ ഡീസൽ എൻജിനുമായി പുറത്തിറക്കാൻ തീരുമാനിച്ചത്. എന്നാൽ, ഫോർച്യൂണറിൽ 2.8 ലിറ്റർ ഡീസൽ എൻജിൻ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ഉപഭോക്താകൾക്കും ഡീലർമാർക്കും കോവിഡ് 19 മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറക്കാനാണ് കമ്പനിയുെട ശ്രമം. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വാറണ്ടിയും സർവീസ് കാലയളവും ദീർഘിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.