സ്റ്റൈലും സുരക്ഷയും വർധിപ്പിച്ച് പുതു ഫീച്ചറുകളുമായി ആൾട്ടോ 800 ഉടൻ വിപണിയിലെത്തും. പുതിയ സുരക്ഷാ ഫീച്ചറു കൾ കൂട്ടിച്ചേർത്തതാണ് ആൾട്ടോയിലെ പ്രധാനമാറ്റം. എ.ബി.എസ്, ഇ.ബി.ഡി ബ്രേക്കിങ് സിസ്റ്റം, ഡ്യുവൽ എയർബാഗ്, റിവ േഴ്സ് പാർക്കിങ് സെൻസർ, സ്പീഡ് അലേർട്ട് സിസ്റ്റം, ഡ്രൈവർ-കോ ഡ്രൈവർ സീറ്റ്ബെൽറ്റ് റിമൈൻഡർ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ ആൾട്ടോയിൽ പുതുതായി കൂട്ടിച്ചേർത്തിട്ടുണ്ട്.
സുരക്ഷക്കൊപ്പം ഡിസൈൻ ഫീച്ചറുകളിലും മാരുതി മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ബംബർ, ഗ്രില്ല് തുടങ്ങിയവയിലാണ് എക്സ്റ്റീരിയറിലെ പ്രധാന മാറ്റം. ആൾട്ടോ കെ 10ൻെറ ഡാഷ്ബോർഡും സ്റ്റിയറിങ് വീലുമായിട്ടാണ് ഇക്കുറി 800ൻെറ വരവ്. യു.എസ്.ബിയേയും ഓക്സിനെയും പിന്തുണക്കുന്ന മ്യൂസിക് സിസ്റ്റവും ആൾട്ടോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
48 എച്ച്.പി കരുത്ത് പകരുന്ന 796 സി.സി എൻജിൻ തന്നെ പുതിയ ആൾട്ടോ 800ൽ തുടരും. അഞ്ച് സ്പീഡ് മാനുവലായിരിക്കും ഗിയർബോക്സ്. ഓട്ടോമാറ്റിക് ട്രാൻസമിഷൻ ഉണ്ടാവില്ല. വിലയിൽ ഏകദേശം 15,000 മുതൽ25,000 രൂപയുടെ വരെ വർധനവ് ഉണ്ടാവും. പുതിയ ഫീച്ചറുകളിലൂടെ ഡാറ്റ്സൺ റെഡിഗോ, റെനോ ക്വിഡ് എന്നിവയെ വെല്ലുവിളിക്കാനാണ് മാരുതിയുടെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.