‘ഗുഡ്​ബൈ ബീറ്റിൽ’

ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്​സ്​വാഗൻെറ ബീറ്റിലിൻെറ നിർമാണം നിർത്തുന്നു. ജൂലൈ 10നാണ്​ ബീറ്റിലിൻെറ നിർമാണം നിർത്തുന്ന വിവരം ഫോക്​സ്​വാഗൻ അറിയിച്ചത്​. മെക്​സികോയിലെ പുബലയിലെ ഫാക്​ടറിയിൽ ജീൻസ്​ നിറത്തിലുള്ള ഫൈനൽ എഡ ിഷൻ ബീറ്റിൽ ഫോക്​സ്​വാഗൻ പുറത്തിറക്കി.

​അവസാന എഡിഷൻ ബീറ്റിൽ പുറത്തിറക്കുന്ന ചടങ്ങിന്​ സാക്ഷിയാകാൻ കമ്പനിയുടെ ജീവനക്കാരും എത്തിയിരുന്നു. നന്ദി ബീറ്റിൽ എന്നെഴുതിയ മഞ്ഞ ഓവർകോട്ട്​ ധരിച്ചാണ്​ അവസാന ബീറ്റിലിനെ യാത്രയാക്കാൻ ജീവനക്കാർ എത്തിയത്​. മറ്റൊരു കാറിനും എത്തിപിടിക്കാൻ കഴിയാത്ത നേട്ടങ്ങളാണ്​ ബീറ്റിലിനെ തേടിയെത്തിയത്​.

81 വർഷത്തെ സുദീർഘമായ ചരിത്രമുള്ള മോഡലാണ്​ ബീറ്റിൽ. ഫെർഡിനാൻറ്​ പോർഷെ എന്ന ഓസ്​ട്രിയൻ എൻജിനിയറാണ്​ ആദ്യ ബീറ്റിൽ ഡിസൈൻ ചെയ്​തത്​. അഡോൾഫ്​ ഹിറ്റ്​ലറിൻെറ ജനങ്ങളുടെ കാർ എന്ന ലക്ഷ്യം പൂർത്തികരിക്കുകയായിരുന്നു ബീറ്റലിൻെറ ലക്ഷ്യം. രണ്ടാം ​േ​ലാക മഹായുദ്ധാനന്തരം ജർമ്മൻ സമ്പദ്​വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിൻെറ ഭാഗമായി ബ്രിട്ടനും ഫ്രാൻസും ഫോക്​സ്​വാഗണ്​ പ്രാധാന്യം നൽകിയിരുന്നു. ഇതും ബീറ്റലിന്​ ഗുണമായി.

1968ൽ പുറത്തിറങ്ങിയ ഡിസ്​നി സിനിമ ദ ലവ്​ ബഗ്​ ബീറ്റിലിൻെറ പ്രശസ്​തി ഉയർത്തി. 1960കളിലും 70 കളിലും ഹിപ്പി സംസ്​കാരത്തിൻെറ ഭാഗമായും ബീറ്റിൽ പ്രശസ്​തമായി. ഫൈനൽ എഡിഷൻ ബീറ്റിലിൻെറ 68 യൂണിറ്റുകളാണ്​ വിൽപനക്ക്​ വെച്ചിരിക്കുന്നത്​. 14 ലക്ഷം രൂപയാണ്​ അടിസ്ഥാന വില. 68,417 രൂപ നൽകി ബീറ്റിൽ ബുക്ക്​ ചെയ്യാനുള്ള സൗകര്യവും ഫോക്​സ്​വാഗൺ ഒരുക്കിയിട്ടുണ്ട്​.

Tags:    
News Summary - Volkswagen says goodbye to iconic Beetle-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.